വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണം നടത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു വിവാഹ ആഘോഷത്തിനിടെ നിരത്തിലൂടെ അപകടകരമായി വാഹനം ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് അധികൃതര്‍. വിവാഹ ആഘോഷത്തിന്‍റെ വീഡിയോയിൽ നിരത്തിലൂടെ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തുന്നത് കാണാം. സോഷ്യൽ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെയാണ് ഡ്രൈവര്‍ അറസ്റ്റിലായത്.
വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച അധികൃതര്‍ വ്യക്തിയെ തിരിച്ചറിയുകയും അതിവേഗം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ വാഹനം പിടിച്ചെടുത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് സബാഹ് അൽ നാസർ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനും പൊതു സ്വത്തിന് നാശം വരുത്തിയതിനും കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Read Also - താമസിക്കാൻ ആളില്ല, കാലിയായി കിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
