
അബുദാബി: യുഎഇയിലെ ചില മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. അതിവേഗത്തിലുള്ള കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നുപറക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങിൽ യാത്ര ചെയ്യുമ്പോഴും റോഡുകളിലൂടെ നടക്കുമ്പോഴും ജാഗ്രത വേണമെന്ന് അബുദാബി അധികൃതരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കെട്ടിടങ്ങളിൽ മണ്ണും പൊടിയും കടക്കുന്നത് തടയൻ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് അൽ ദഫ്റ മേഖലയിലെ മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ പ്രതികൂല സാഹചര്യങ്ങളിലുള്ള ഗതാഗത സുരക്ഷാ നടപടികൾ പാലിക്കണമെന്നും ഈ അറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കാറ്റ് ശക്തമാവുന്ന സമയങ്ങളിൽ കെട്ടിടങ്ങളും മറ്റും പൊളിക്കുന്നത് പോലുള്ള പ്രവൃത്തികളും അതിനുള്ള മെഷീനുകളുടെ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണം. ക്രെയിനുകൾ ഉപയോഗിച്ച് സാധനങ്ങൾ ഉയർത്തരുത്. കാറ്റിൽ തകർന്നുവീഴാൻ സാധ്യതയുള്ള സാധനങ്ങൾ ഉയരങ്ങളിൽ നിന്നും തുറസായ സ്ഥലങ്ങളിൽ നിന്നും മാറ്റണം. തൊഴിലിടങ്ങളിൽ എല്ലാവർക്കും ആവശ്യമായ മുന്നറിയിപ്പുകൾ നൽകണം. തുറന്ന സ്ഥലങ്ങളിലും ഉയരങ്ങളിലും ഉള്ള ജോലികൾ നിർത്തിവെയ്ക്കണം. ഹെവി ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രവർത്തനം നിർത്തിവെയ്ക്കണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ