യുഎഇയുടെ സുപ്രധാന പ്രഖ്യാപനം; 10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ എന്താണ്? ആര്‍ക്കെല്ലാം അപേക്ഷിക്കാം?

Published : May 16, 2024, 12:37 PM IST
യുഎഇയുടെ സുപ്രധാന പ്രഖ്യാപനം; 10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ എന്താണ്? ആര്‍ക്കെല്ലാം അപേക്ഷിക്കാം?

Synopsis

യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെയും ഇതിനായി പരിഗണിക്കും.

അബുദാബി: സുപ്രധാന പ്രഖ്യാപനമാണ് യുഎഇ കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്, ബ്ലൂ റെസിഡന്‍സി വിസ. 10 വര്‍ഷത്തെ വിസയാണ് അനുവദിക്കുക. പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ബ്ലൂ റെസിഡന്‍സി വിസ നല്‍കുക. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും.  

യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെയും ഇതിനായി പരിഗണിക്കും. അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ എന്നിവയിലെ അംഗങ്ങൾ, ആഗോള അവാര്‍ഡ് ജേതാക്കള്‍, വിശിഷ്ട പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി മേഖലയിലെ ഗവേഷകര്‍ എന്നിവര്‍ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് ബ്ലൂ റെസിഡൻസി അനുവദിക്കും. 

Read Also -  പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും

യോഗ്യരായവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ട അധികൃതര്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാനുമാകും. 

2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇ ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്