ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published May 16, 2024, 11:19 AM IST
Highlights

ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു മരണം. 

റിയാദ്: കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു മരണം. 

ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് മരിച്ച ഷമീർ. പിതാവ്: ആലിക്കോയ, മാതാവ് ഇമ്പിച്ചി പാത്തുമ്മാബി, ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. മരണാന്തര നിയമനടപടികൾക്കും മറ്റു സഹായത്തിനും കുടുംബത്തോടൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്.

Latest Videos

Read Also -  പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും

മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി

റിയാദ്: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടൻ ഉമ്മത്തിക്കുട്ടി ഹജ്ജുമ്മ (74) വ്യാഴാഴ്ച രാത്രി മക്കയിൽ നിര്യാതയായി. കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ രണ്ടാഴ്ച മുമ്പ് മക്കയിൽ എത്തിയതായിരുന്നു. അതിനിടയിൽ രോഗം ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്ക ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കി.

മക്കൾ: സൈദലവി, അലി ബാപ്പു (ജിദ്ദ), റഫീഖ് പറശ്ശേരി (ജിദ്ദ), ഫാത്തിമ, സുബൈദ, ഖദീജ, ഹഫ്‌സത്ത്, സൗദാബി, ഷബ്‌ന. മരുമക്കൾ: മുഹമ്മദ്‌ മൗലവി ഒളവട്ടൂർ, മൊയ്‌ദീൻ പുളിയക്കോട്, അബ്ബാസ് നീരുട്ടിക്കൽ, ജാഫർ സാദിഖ് മോങ്ങം, റഹീം കാവനൂർ, മുഹമ്മദ്‌ സാജിർ കുഴിമണ്ണ, ഫൗമില കൊയിലാണ്ടി, സുഹൈലത്ത് മഞ്ചേരി, നജ്മുന്നിസ പുളിയക്കോട്.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!