തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയ്‍ക്കടിച്ച് മുറിവേല്‍പ്പിച്ച ഭാര്യയ്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി

By Web TeamFirst Published Aug 10, 2022, 8:29 PM IST
Highlights

കൂട്ടുകാരി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ഒരു ഓണ്‍ലൈന്‍ ടാക്സിയില്‍ പോകാന്‍ ഒരുങ്ങിയ ഭാര്യയെ, യുവാവ് വിലക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണം ടാക്സിയില്‍ നിന്ന് യുവതിക്ക് പുറത്തിറങ്ങേണ്ടി വന്നു. 

റിയാദ്: ഭര്‍ത്താവിന്റെ തലയ്‍ക്കടിച്ച് മുറിവേല്‍പ്പിച്ച ഭാര്യയ്‍ക്ക് സൗദി അറേബ്യയില്‍ ജയില്‍ ശിക്ഷ. കുടുംബ കലഹത്തിനിടെയുണ്ടായ അടിപിടിയിലായിരുന്നു കേസിന് ആധാരമായ സംഭവം. അടിയേറ്റ ഭര്‍ത്താവിന്റെ തലയില്‍ പത്ത് തുന്നലുകള്‍ വേണ്ടിവന്നുവെന്നും അഭിഭാഷകന്‍ നവാഫ് അല്‍ നബാതി പറഞ്ഞു.

കൂട്ടുകാരി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ഒരു ഓണ്‍ലൈന്‍ ടാക്സിയില്‍ പോകാന്‍ ഒരുങ്ങിയ ഭാര്യയെ, യുവാവ് വിലക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണം ടാക്സിയില്‍ നിന്ന് യുവതിക്ക് പുറത്തിറങ്ങേണ്ടി വന്നു. തിരികെ വീട്ടില്‍ കയറിയ അവര്‍, മുന്നില്‍ കണ്ട ഗ്ലാസ് എടുത്ത് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായെന്നും അത് ഭേദമാക്കാനായി 10 തുന്നലുകള്‍ ഇടേണ്ടിവന്നുവെന്നും 15 ദിവസത്തിലേറെ സമയമെടുത്തുവെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കേസ് അന്വേഷണത്തിനിടെ ചോദ്യം ചെയ്‍തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു. തര്‍ക്കത്തിനിടെയാണ് ഇത്തരമൊരു സംഭവമുണ്ടാതെന്നായിരുന്നു യുവതിയുടെ വാദം. വിചാരണയ്‍ക്കിടെ കോടതിയില്‍ വെച്ചും ഇവര്‍ കുറ്റസമ്മതം നടത്തി. കേസ് അനുരഞ്ജനത്തിലെത്തിക്കാമെന്ന് ജഡ്ജി നിര്‍ദേശിച്ചെങ്കിലും ഭര്‍ത്താവ് വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഇവരെ ആറ് ദിവസത്തെ ജയില്‍ ശിക്ഷയ്‍ക്ക് വിധിച്ചത്. 

Read also: കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായ പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും ആജീവനാന്ത വിലക്കും

കുവൈത്തില്‍ നിന്ന് വിദേശത്ത് കടത്താന്‍ ശ്രമിച്ച റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സുലൈബിയയില്‍ വെച്ച് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് സബ്‍സിഡിയുള്ള ഭക്ഷ്യ വസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കണ്ടെത്തിയത്.

കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും  സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യ വസ്‍‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കൈമാറി. 

Read also: യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണം; പുതിയ അറിയിപ്പ് പുറത്തിറക്കി അധികൃതര്‍

click me!