
കുവൈത്ത് സിറ്റി: ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ച് കുവൈത്തില്‍ തട്ടിപ്പ്. 49-കാരിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഇവര്‍ നൽകിയ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസുകൾ അന്വേഷിക്കാൻ ജഹ്‌റ പൊലീസ് സ്‌റ്റേഷൻ ഡിറ്റക്ടീവിനെ നിയോഗിച്ചു.
ജിസിസി താമസക്കാരിയാണ് ഇവര്‍. ഉംറയ്ക്കുള്ള സൗജന്യ ടിക്കറ്റിനുള്ള നറുക്കെടുപ്പ് വിജയിച്ചതായി ഒരു കമ്പനിയിൽ നിന്ന് തനിക്ക് കോൾ ലഭിച്ചതായി പരാതിക്കാരി പറഞ്ഞു. ഷർഖിലെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് ടിക്കറ്റ് ക്ലെയിം ചെയ്യുന്നതിനായി ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് താന്‍ അറിയാതെ ഒരു ട്രസ്റ്റ് രസീതിൽ ഒപ്പിട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറഞ്ഞു. താൻ ഒപ്പിട്ടത് അംഗത്വത്തിനും ഡിസ്കൗണ്ടിനുമുള്ള അപേക്ഷാ ഫോമിലുമായിരുന്നു. എന്നാൽ ഫോം ഒരു ട്രസ്റ്റ് രസീതാണെന്ന് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
Read More - നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയാന്‍ വിമാനത്താവളത്തില്‍ വിപുലമായ സംവിധാനമൊരുക്കുന്നു
വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു; പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ പ്രവാസി നഴ്‍സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നഴ്‍സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More - വിവാഹ ശേഷം താമസിക്കാന്‍ വീട് പണിയാനെന്ന വ്യാജേന കാമുകിയില്‍ നിന്ന് വന്‍തുക വാങ്ങി ചതിച്ചു; കേസ് കോടതിയില്‍
വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടനെ കുവൈത്തില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ