മദീനയില്‍ പ്രവാചകന്റെ പള്ളി മുറ്റത്ത് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി

By Web TeamFirst Published Nov 25, 2022, 7:34 PM IST
Highlights

മസ്ജിദുന്നബവി ആംബുലന്‍സ് കേന്ദ്രത്തിലെ ആളുകളും വാളണ്ടിയര്‍മാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ആരോഗ്യ വാളണ്ടിയര്‍മാര്‍ നഴ്‌സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി.

മദീന: മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ഡോ അഹമ്മദ് ബിന്‍ അലി അല്‍ സഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്. ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് സൗദി റെഡ് ക്രസന്റ്അതോറിറ്റി (എസ്‌സിആര്‍എ) അടിയന്തര സഹായം നല്‍കി.

മസ്ജിദുന്നബവി ആംബുലന്‍സ് കേന്ദ്രത്തിലെ ആളുകളും വാളണ്ടിയര്‍മാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ആരോഗ്യ വാളണ്ടിയര്‍മാര്‍ നഴ്‌സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. ആരോഗ്യനില പരിശോധിച്ച ശേഷം മാതാവിനെയും കുഞ്ഞിനെയും ബാബ് ജിബ്രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍ സഹ്‌റാനി പറഞ്ഞു. തൈബ എന്നാണ് കുഞ്ഞിന് പിതാവ് പേരു നല്‍കിയത്. അടിയന്തര സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം ലഭിക്കാന്‍ 997 നമ്പരിലേക്ക് വിളിക്കുകയോ ഹെല്‍പ് മി, തവല്‍ക്കന ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read More - സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി ഒമാനിലെ സര്‍വകലാശാല

ഒരേ സമയം 200 വാഹനങ്ങള്‍ക്ക് പരിശീലനം നടത്താവുന്ന സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ 

റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ത്വരിത ഗതിയിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അതിന് ശേഷം ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മക്കയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സൂപ്പർവൈസർ എൻജി. റാമി യഗ്മൂർ പറഞ്ഞു.

ഒരേസമയം ഇരുന്നൂറിലധികം പരിശീലന വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്കൂൾ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഡ്രൈവിങ് സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ആദ്യ സ്കൂളാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More -  ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശീലന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടാക്സികൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ, ഹെവി, ലൈറ്റ് ട്രാൻസ്‍പോർട്ട് വാഹനങ്ങൾ എന്നിവയിലെ പരിശീലനത്തിന് പുറമേ പ്രത്യേക പരിശീലന ട്രാക്കുകളിലൂടെ ആംബുലൻസ്, പൊലീസ്, അഗ്നിശമനസേന തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാഹനങ്ങളുടെ പ്രഫഷനൽ ഡ്രൈവിങ് പരിശീലനവും സ്കൂളിൽ ഉൾപ്പെടുന്നു. 

click me!