Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി ഒമാനിലെ സര്‍വകലാശാല

സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങളുണ്ടായതിന് പിന്നാലെ സര്‍വകലാശാല ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

University in Oman issues clarification about video of its student dancing and singing near mosque
Author
First Published Nov 23, 2022, 9:44 PM IST

മസ്‍കത്ത്: ഒമാനില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് വിശദീകരണവുമായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല. യൂണിവേഴ്‍സിറ്റിയിലെ പള്ളിയുടെ സമീപത്തു നിന്ന് ഒരു വിദ്യാര്‍ത്ഥി നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങളുണ്ടായതിന് പിന്നാലെ സര്‍വകലാശാല ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും സംഭവത്തിന്റെ വിശദാംശങ്ങള്‍  അന്വേഷിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ച പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍വകലാശാല സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഭാവിയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 


Read also: മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

നിയമവിരുദ്ധമായി പുകയില വില്‍പ്പന; മൂന്ന് പ്രവാസികള്‍ക്ക് ആറു ലക്ഷം രൂപ പിഴ
മസ്‌കറ്റ്: ഒമാനില്‍ നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് 3,000 റിയാല്‍ (ആറു ലക്ഷം ഇന്ത്യന്‍ രൂപ) പിഴ. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തിലാണ് പുകയില വില്‍പ്പന നടത്തിയ പ്രവാസികളെ പിടികൂടിയത്. 

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവും, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗവും പുകയില നിയന്ത്രണ വിഭാഗവും സഹകരിച്ചാണ് മൂന്ന് പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരായ തൊഴിലാളികള്‍ പുകയില വില്‍പ്പന നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് അധികൃതര്‍ നിരീക്ഷണവും അന്വേഷണവും ശക്തമാക്കുകയായിരുന്നു. ഇവരില്‍ നിന്ന് പുകയിലയും നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നിരോധിത സിഗരറ്റുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചു.  3,000 റിയാലാണ് പിഴ ചുമത്തിയത്. 

Read More - ഒരു ലക്ഷത്തിലേറെ ലഹരി ഗുളികകളും ഒമ്പത് തോക്കുകളുമായി യുവാവ് സൗദിയില്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios