
കെയ്‌റോ: മൂന്ന് മക്കളെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത യുവതിക്കും കാമുകനും വധശിക്ഷ. ഈജിപ്തിലാണ് സംഭവം. 26കാരിയായ യുവതിക്കും കാമുകനുമാണ് വധശിക്ഷ വിധിച്ചത്. അപ്പര്‍ ഈജിപ്തിലെ നാഗാ ഹമാദി ക്രിമിനല്‍ കോടതിയാണ് ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി ലഭിച്ചതോടെ ശനിയാഴ്ച ശിക്ഷ വിധിച്ചത്.
2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 35കാരനായ റാഫത്ത് ഗലാല്‍, ഇയാളുടെ മൂന്ന് എട്ടും ഒമ്പതും ഏഴും വയസ്സുള്ള മൂന്ന് കുട്ടികള്‍ എന്നിവര്‍ക്ക് വിഷബാധയേറ്റതായി ഖേന സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചത്. മൂന്ന് കുട്ടികളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു. റഫാത്ത് ഗലാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ നീക്കം സംശയിച്ച അന്വേഷണ സംഘം വിശദമായി അന്വേഷണം നടത്തി.
അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷ
കുട്ടികളടക്കം നാലുപേര്‍ക്കും ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ഈ ക്രൂര കൃത്യത്തിന് പിന്നില്‍ കുട്ടികളുടെ മാതാവും കാമുകനും ആണെന്ന് മനസ്സിലായി. 28കാരനായ ഡ്രൈവറുമായി യുവതിക്ക് മൂന്നു വര്‍ഷമായി അടുപ്പമുണ്ട്. ഭര്‍ത്താവിനെയും കുട്ടികളെയും ഒഴിവാക്കി കാമുകനൊപ്പം സ്വതന്ത്രമായി ജീവിക്കാമെന്നാണ് യുവതി കരുതിയത്. ഇതേ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ ദിവസം കുട്ടികളില്‍ ഒരാളെ ആശുപത്രിയില്‍ കാണിക്കണമായിരുന്നു. ഈ ദിവസം യുവതി കാമുകനെ അറിയിച്ചു. അന്ന് കാമുകന്‍ നാല് കാന്‍ ശീതളപാനീയം വാങ്ങി അതില്‍ വിഷം ചേര്‍ത്ത് യുവതിയെ ഏല്‍പ്പിച്ചു.
കുടുംബ കലഹം; യുവാവിനെ ഭാര്യാമാതാവ് വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു
ആശുപത്രിയില്‍ നിന്നും മടങ്ങി വന്ന ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കും യുവതി വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നു. മൂന്നു കുട്ടികളും മരിച്ചു. ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പൊലീസ് പിടികൂടി. കേസ് ക്രിമിനല്‍ കോടതിയില്‍ എത്തി. ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതിനേടി ഇരുവരെയും തൂക്കിലേറ്റാന്‍ കോടതി വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ