സൗദി സൈന്യത്തിൽ വനിതാവിങ്​ പ്രവർത്തനം ആരംഭിച്ചു

Web Desk   | others
Published : Jan 23, 2020, 04:06 PM IST
സൗദി സൈന്യത്തിൽ വനിതാവിങ്​ പ്രവർത്തനം ആരംഭിച്ചു

Synopsis

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യത്ത്​ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി സ്​ത്രീകൾക്കും സൈനിക സേവനത്തിനുള്ള അവസരമൊരുക്കിയത്​.

റിയാദ്​: സൗദി സൈന്യത്തിൽ ആദ്യമായി വനിതാ വിങ്​ പ്രവർത്തനം ആരംഭിച്ചു. ചീഫ്​ ഓഫ്​ സ്​റ്റാഫ്​ ജനറൽ ഫയ്യാദ്​ അൽറുവൈലി ആദ്യ വനിതാ വിങ്ങ്​ ഉദ്​ഘാടനം ചെയ്​തു. സൈനിക ആസ്ഥാനത്ത്​ ഞായറാഴ്​ചയാണ്​ ചടങ്ങ്​ നടന്നത്​. വനിതാ കേഡറ്റുകളുടെ നിയമനവും പരിശീലനവും പ്രവൃത്തിയും സംബന്ധിച്ച്​ റിക്രൂട്ട്​മെൻറ്​ ജനറൽ അഡ്​മിനിസ്​ട്രേഷൻ ഡയറക്​ടർ ജനറൽ മേജർ ജനറൽ ഇമാദ്​ അൽ ഐദാൻ ​ചടങ്ങിൽ വിശദീകരിച്ചു.

ഇക്കാര്യത്തിൽ ചീഫ്​ ഓഫ്​ സ്​റ്റാഫ്​ ജനറൽ ഫയ്യാദ്​ അൽറുവൈലി വഹിച്ച നേതൃപരമായ ചുമതലകളെയും നൽകിയ സംഭാവനകളെയും അദ്ദേഹം എടുത്തുപറഞ്ഞു. ജനറൽ റുവൈലിക്ക്​ മേജർ ജനറൽ ഇമാദ്​ അൽ ഐദാൻ പ്രശംസാഫലകം സമ്മാനിച്ചു. സൈന്യത്തിന്റെ വിവിധ ശാഖകളിൽ ആവശ്യത്തിന്​ അനുസൃതമായി വനിതകളെ നിയമിക്കുകയും അവർക്കിണങ്ങുന്ന ചുമതകൾ ഏൽപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ​

വനിതാ സൈനികരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്​ വേണ്ട സേവനങ്ങൾ നൽകാനാണ്​ വനിതാ വിങ്​ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യത്ത്​ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി സ്​ത്രീകൾക്കും സൈനിക സേവനത്തിനുള്ള അവസരമൊരുക്കിയത്​. വിവിധ സൈനിക തസ്തികകളിലേക്ക് സ്​ത്രീകൾക്ക്​ അപേക്ഷിക്കാൻ അവസരം നൽകി. 25നും 35നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കായിരുന്നു അപേക്ഷിക്കാൻ അർഹത. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം