
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ചരിത്രം കുറിച്ചു. 12,034.92 കിലോമീറ്റർ ദൂരപരിധിയിൽ നടത്തിയ ഈ ശസ്ത്രക്രിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടി. കുവൈത്തിലെ ജാബർ അൽ അഹ്മദ് ആശുപത്രിയും ബ്രസീലിലെ ക്രൂസ് വെർമെൽഹ ആശുപത്രിയും തമ്മിലാണ് ഈ ശസ്ത്രക്രിയ നടന്നത്.
ആരോഗ്യ മന്ത്രാലയം, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസ്, സൈൻ ഗ്രൂപ്പ് എന്നിവ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ചരിത്രപരമായ നേട്ടം പ്രഖ്യാപിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളുടെ തന്ത്രപരമായ പങ്കാളിത്തമാണ് നേട്ടം സാധ്യമാക്കിയത്. ഈ പ്രഖ്യാപനത്തിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ വെച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ടീം, സൈൻ ഗ്രൂപ്പിന്റെയും സയൻ്റിഫിക് പ്രോഗ്രസ് കമ്പനിയുടെയും പ്രതിനിധികൾ എന്നിവർ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ നിന്നുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ