
അബുദാബി: യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ഭാഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 21ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാത്രി സമയങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു. മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.
read more: സൗദിയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam