ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്

റിയാദ്: സൗദി അറേബ്യയിൽ ചികിത്സയിലിരുന്നപ്പോൾ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്. ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ വെന്റിലെഷനിൽ കഴിയവേയാണ് മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച ത​ഹ്‌​ലി​യ ഡി​സ്ട്രി​ക്ടി​ലെ സ​ൽ​മാൻ മസ്ജിദിൽ ജനാസ നമസ്കാരം നടത്തിയ ശേഷം കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി. ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി. ​