
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഡൗൺലോഡ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ 5900 ദിനാര്‍ (15 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. 39 വയസുകാരനായ കുുവൈത്തി പൗരനാണ് തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ട് പണം നഷ്ടമായ ശേഷം അബൂ ഫാത്തിറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. കുവൈത്തിൽ തന്നെ രജിസ്റ്റർ ചെയ്ത ഒരു ടെലിഫോൺ നമ്പറിൽ നിന്ന് യുവാവിനെ വിളിച്ച അജ്ഞാതന്‍ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്‍താണ് പണം തട്ടിയത്.
ഇത്തരത്തില്‍ അജ്ഞാത മൊബൈല്‍ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‍തും സമാനമായ തരത്തിലും തട്ടിപ്പുകളില്‍ അകപ്പെട്ട മൂന്നൂലധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വിവിധ മാധ്യമങ്ങൾ വഴി അധികൃതര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഓഹരി വിപണികളിലെ നിക്ഷേപം, പെട്രോളിയം മേഖലയിലോ ഡിജിറ്റല്‍ കറന്‍സികളിലെയോ നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. തുടര്‍ന്ന് ചില ലിങ്കുകള്‍ അയച്ചു കൊടുക്കുകയും അതിലൂടെ പ്രത്യേക ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യും. ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉടമയുടെ സമ്മതമോ അറിവോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങള്‍ ശേഖരിക്കാനും അവ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുനും സാധിക്കുമെന്നതാണ് തട്ടിപ്പിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.
Read also: ഇന്ത്യക്കാരനെ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധേയനാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam