സ്വന്തം നാട്ടുകാരനായ നസീം അന്‍സാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.

റിയാദ്: നാട്ടുകാരൻ കൂടിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷക്ക് വിധേയനാക്കി. സൗദി വടക്കൻ പ്രവിശ്യയായ ഖസീമിലെ ബുറൈദയിൽ വെച്ചാണ് മിന്‍ദീല്‍ അബ്ദുറാകിബ് മിയാജുദ്ദീന്‍ മിന്‍ദീലിന്‍ എന്നയാളുടെ വധശിക്ഷ നടപ്പാക്കിയത്. 

സ്വന്തം നാട്ടുകാരനായ നസീം അന്‍സാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. തുടർന്ന് നീണ്ടകാലത്തെ വിചാരണക്കും കോടതി നടപടികൾക്കും ശേഷം വിധിച്ച വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read also:  മലയാളി യുവാവ് യുകെയില്‍ സുഹൃത്തിന്റെ കുത്തേറ്റുമരിച്ചു; ഒരു മലയാളി പൊലീസ് കസ്റ്റഡിയില്‍

ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കമ്പലം കാരിക്കുളത്ത് താമസിക്കുന്ന വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവിയാണ് (63) മരിച്ചത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് ഈ മാസം പത്താം തീയ്യതിയാണ് ഇവര്‍ ജിദ്ദയിലെത്തിയത്. മക്കള്‍ - സാജിത, ഷെമീര്‍ (സൗദി അറേബ്യ), ഷെമീന. മരുമക്കള്‍ - സെയ്തു മുഹമ്മദ്, ട്രെയ്‌സ, ബഷീര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player