'ആക്സിയം 4 ദൗത്യം വിജയമാവട്ടേ, ഇതൊരു പുതിയ അധ്യായം'; ശുഭാംശു ശുക്ലയ്ക്ക് ആശംസകളുമായി ഇന്ത്യന്‍ വ്യോമസേന

Published : Jun 10, 2025, 10:53 AM ISTUpdated : Jun 10, 2025, 10:59 AM IST
Shubahanshu Shukla

Synopsis

ശുഭാംശു ശുക്ലയുടെ യാത്രയിലൂടെ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുമെന്ന് എയർ  ചീഫ് മാർഷൽ അമർ പ്രീത് സിങ്

ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് ആശംസകള്‍ നേർന്ന് വ്യോമസേന. ശുഭാംശു ശുക്ലയുമായി ആക്സിയം 4 ലോഞ്ചിന് മുന്നോടിയായി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് സംസാരിച്ചു. ആക്സിയം 4 ദൗത്യം സുരക്ഷിതവും വിജയകരവുമായ യാത്രയാകട്ടെ എന്ന് അമർ പ്രീത് സിങ് ആശംസിച്ചു. ശുഭാംശു ശുക്ലയുടെ യാത്രയിലൂടെ ഇന്ത്യൻ ബഹിരാകാശ യാത്രയില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു എന്നും അമർ പ്രീത് സിങ് പറഞ്ഞു.

നാളെയാണ് ശുഭാംശു ശുക്ലയടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്നത്. 39-കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശ ദൗത്യങ്ങളില്‍ പരിചയസമ്പന്നയായ പെഗ്ഗിയാണ് ആക്സിയം 4 ദൗത്യം നയിക്കുക. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.30ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഈ നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും. സ്പേസ് എക്സിന്‍റെ തന്നെ ഡ്രാഗണ്‍ പേടകത്തിലാണ് ഇവരുടെ യാത്ര.

ആക്സിയം 4 ദൗത്യ വിക്ഷേപണം ചരിത്ര ദൗത്യത്തിനായി ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അടക്കം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘം ഫ്ലോറിഡയിലുണ്ട്. ആക്സിയം 4 ദൗത്യ വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും കെന്നഡി സ്പേസ് സെന്‍ററിലെ 39എ ലോഞ്ച്‌പാഡില്‍ നേരത്തെതന്നെ എത്തിച്ചിരുന്നു.

നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം 4-ല്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍. 1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തും.

PREV
Read more Articles on
click me!

Recommended Stories

നാസ ആസ്ട്രനോട്ടുകൾക്ക് ഇനിമുതല്‍ സ്‌മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാം, ചരിത്ര തീരുമാനം
ബഹിരാകാശത്ത് മറ്റൊരു ഭൂമിയോ? അതിശയ ഗ്രഹം കണ്ടെത്തി ഗവേഷകർ, 146 പ്രകാശവർഷം അകലം