സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറങ്ങി ചരിത്രം സൃഷ്ടിച്ചു. 22 മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷം റോക്കറ്റ് ലോഞ്ച് പാഡിൽ സുരക്ഷിതമായി തിരിച്ചെത്തി. പൂർണ്ണ പുനരുപയോഗ റോക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ് സ്‌പേസ് എക്‌സ്.
ചരിത്രമെഴുതി സ്‌പേസ് എക്‌സ്. സ്റ്റാർഷിപ്പ് തിരിച്ചിറക്കം വിജയം. റോക്കറ്റ് ലോഞ്ച് പാഡിൽ തിരിച്ചെത്തി. കൂറ്റൻ യന്ത്ര കൈകൾ റോക്കറ്റിനെ പിടിച്ചെടുത്തു. ബഹിരാകാശ ദൗത്യം നീണ്ടത് 22:32 മണിക്കൂർ ആണ്. ഇന്നലെ പുലർച്ചെ 4:17നായിരുന്നു വിക്ഷേപണം. ഇന്ത്യൻ സമയം 2:50ന് ആയിരുന്നു ലാൻഡിംഗ്. 14 വട്ടം ഭൂമിയെ ചുറ്റിയ ശേഷം ആണ് റോക്കറ്റ് തിരിച്ചെത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സ്റ്റാർഷിപ്പിന്റെ 15ആം പരീക്ഷണം ആയിരുന്നു ഇത്. 26 സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങൾ റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചു. നിലവിൽ സമ്പൂർണ്ണ പുനരുപയോഗ റോക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ് സ്‌പേസ് എക്‌സ്. ഇത്തവണ ബൂസ്റ്റർ റിക്കവറി കൂടി ജയിച്ചിരുന്നു എങ്കിൽ സമ്പൂർണ ജയം സ്വന്തമായേനെ. റോക്കറ്റ് ഒന്നാം ഘട്ടം ഇന്നലെ കടലിൽ ആണ് ഇറങ്ങിയത്. സ്റ്റാർഷിപ്പ് തിരിച്ചിറക്കിയതിൽ സന്തോഷം പങ്കുവച്ച് എലോൺ മസ്ക്. സ്‌പേസ് എക്സിന് അഭിനന്ദന പ്രവാഹം. സയൻസ് ഫിക്ഷൻ പോലെ തോന്നി എന്ന് സുന്ദർ പിച്ചൈ.














