സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹം വളർന്നുവരുന്നതായി കണ്ടെത്തൽ; ഗ്രഹങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടി

Published : Sep 22, 2025, 09:41 PM IST
WISPIT 2b

Synopsis

അരിസോണ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ഗ്രഹം വളർന്നുവരുന്നത് കണ്ടെത്തി. WISPIT 2b എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞൻ ഗ്രഹം, പൊടിപടലങ്ങളും വാതകങ്ങളും നിറഞ്ഞ ഒരു വലയത്തിനുള്ളിലാണ് രൂപം കൊള്ളുന്നത്. 

അരിസോണ: സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ഗ്രഹം വളർന്നുവരുന്നതായി കണ്ടെത്തി. അരിസോണ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ. പൊടിപടലങ്ങളും വാതകങ്ങളും നിറഞ്ഞ, മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വലയത്തിനുള്ളിലാണ് ഈ കുഞ്ഞൻ ഗ്രഹം WISPIT 2b കണ്ടെത്തിയിരിക്കുന്നത്.

WISPIT 2b; കണ്ടെത്തലിന് പിന്നിൽ

അരിസോണ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരായ ലയേർഡ് ക്ലോസ്, റിക്കെൽ വാൻ കാപ്പെലീവീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് WISPIT 2b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിൻ്റെ കണ്ടുപിടിത്തത്തിന് പിന്നിൽ. ചിലിയിലെ MagAO-X എന്ന അത്യാധുനിക അഡാപ്റ്റീവ് ഒപ്റ്റിക്സ് സംവിധാനം ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. അരിസോണ ഹോറൈസൺ എന്ന ഷോയിൽ ലയേർഡ് ക്ലോസ് പുതിയ ഗ്രഹത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചു.

കണ്ടെത്തലിന്റെ പ്രാധാന്യം

പ്രായം കുറഞ്ഞ നക്ഷത്രങ്ങൾക്ക് ചുറ്റിലുമുള്ള പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും ഡിസ്കുകളിൽ ഡസൻ കണക്കിന് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത് ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇരുണ്ട വലയങ്ങൾ പോലെ കാണപ്പെടുന്ന ഇത്തരം വിടവുകളിൽ ഒരു ഗ്രഹം വളരുന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. ഇത് ഈ കണ്ടുപിടിത്തത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും