സുഗതന് തുണയായത് നടപടികളിലെ വീഴ്ച, രേഖകളിൽ പല പേജുകളും കാണാനില്ല; രൂക്ഷ വിമർശനവുമായി കോടതി

Published : Oct 06, 2026, 04:41 PM IST
r sugathan

Synopsis

കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് നടപടിക്രമങ്ങളിലെ വീഴ്ചകൾ തുണയായി. രേഖകളിൽ പല പേജുകളും കാണാനില്ലാത്തതും വായിക്കാൻ കഴിയാത്തതും ഭരണഘടനാപരമായ അവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തടവുകാരന്റെ നിവേദനം പരിഗണിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടികളിലെ വീഴ്ച്ച. കാപ്പ നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചില്ല. മുൻ കേസുകളിൽ അനുവദിച്ച ജാമ്യ വ്യവസ്ഥകൾ കലക്ടർ കൃത്യമായി പരിശോധിച്ചില്ല. ക്രൈം 1687/2019-ൽ സുഗതന്റെ പരാതിയിൽ ഒരു കൗണ്ടർ കേസുണ്ടെന്ന കാര്യവും കാപ്പ ഉത്തരവിൽ പറഞ്ഞിട്ടില്ല. ക്രൈം 677/2023-ൽ ജാമ്യം റദ്ദാക്കൽ ഹർജി തിരിച്ചയച്ചതാണെങ്കിലപം പെൻഡിങ് ആണെന്നാണ് ഉത്തരവിൽ പറഞ്ഞരിക്കുന്നത്. ക്രൈം 723/2025-ൽ പരാതിക്കാരൻ ഒത്തുതീർപ്പ് ഹർജി നൽകി പിൻവലിച്ച വിവരം മറച്ചു. ക്രൈം 334/2026-ൽ മുൻകൂർ ജാമ്യത്തിന് സമയം നീട്ടി നൽകിയ ഉത്തരവും, നടപടികൾ സ്റ്റേ ചെയ്ത ഉത്തരവും പരിഗണിച്ചില്ല. നടപടിക്രമങ്ങളിലെ വീഴ്ചയിൽ കോടതി വിമർശനമുന്നയിച്ചു.

തടവുകാരന് നൽകിയ രേഖകളിൽ പല പേജുകളും കാണാനില്ലെന്നും പലതും വായിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനും അഡ്വൈസറി ബോർഡിനും മുന്നിൽ ശരിയായ പ്രാതിനിധ്യം നൽകാനുള്ള അവകാശം ലംഘിച്ചു. കരുതൽ തടങ്കൽ ചോദ്യംചെയ്ത് സുഗതൻ നൽകി അപേക്ഷ പരിഗണിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി. തടവുകാരൻ നൽകിയ നിവേദനം പരിഗണിക്കാതിരുന്നാൽ കരുതൽ തടങ്കൽ റദ്ദാക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'പ്രപഞ്ച രഹസ്യങ്ങളുടെ സന്ദേശ വാഹകരെ കണ്ടെത്തി'; ഫ്രാൻസിസ് ലൂയിസ് ഹാൽസെനിന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം
ബ്ലാക്ക് ഹോളുകൾ ഗാലക്സികളെ കൊല്ലുന്നതെങ്ങനെ?