റിയൽമി P4 ലൈറ്റ് ഇന്ത്യയിൽ വിൽപ്പനയ്ക്ക്; വിലയും ഓഫറുകളും പ്രഖ്യാപിച്ചു

Published : Feb 26, 2026, 03:33 PM IST
Realme P4 Lite

Synopsis

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറും വഴിയാണ് ഫോണിന്റെ വിൽപ്പന പുരോഗമിക്കുന്നത്.

ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യയിൽ ഫെബ്രുവരി 20ന് പുറത്തിറക്കിയ പുതിയ മോഡൽ റിയൽമി P4 ലൈറ്റ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറും വഴിയാണ് ഫോണിന്റെ വിൽപ്പന പുരോഗമിക്കുന്നത്. മൂന്ന് നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഹാൻഡ്‌സെറ്റ് രണ്ട് സ്റ്റോറേജ് വകഭേദങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.

റിയൽമി P4 ലൈറ്റിന്റെ അടിസ്ഥാന മോഡൽ (4GB റാം + 64GB സ്റ്റോറേജ്) 9,999 രൂപ വിലയിലാണ് ലഭ്യമാകുന്നത്. 4GB റാം + 128GB സ്റ്റോറേജ് ഉള്ള ഉയർന്ന പതിപ്പ് 11,999 രൂപയ്ക്ക് വിപണിയിൽ എത്തി. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1,000 രൂപ ബാങ്ക് ഡിസ്‍കൌണ്ടോ അതേ മൂല്യമുള്ള കൂപ്പൺ ഓഫറോ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

6.74 ഇഞ്ച് HD+ (720x1600 പിക്സൽ) ഡിസ്പ്ലേയോടുകൂടിയ ഈ സ്‍മാർട്ട്‌ഫോൺ 90Hz റിഫ്രെഷ് റേറ്റും 563 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും നൽകുന്നു. 180Hz ടച്ച് സാംപ്ലിംഗ് റേറ്റും 16.7 മില്യൺ നിറങ്ങളും 83.5 ശതമാനം NTSC കളർ ഗാമറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12nm പ്രോസസിൽ നിർമ്മിച്ച ഒക്ടാ-കോർ യുണിസോക് T7250 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 1.8GHz വരെ ക്ലോക്ക് സ്പീഡ് നൽകുന്ന ഈ പ്രോസസറിനൊപ്പം Mali G57 MP1 ജിപിയുവും ലഭ്യമാണ്. 4GB റാം, പരമാവധി 128GB ഇൻറേണൽ സ്റ്റോറേജ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. IP54 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ് സപ്പോർട്ടും ഫോണിനുണ്ട്.

ക്യാമറ വിഭാഗത്തിൽ 13 മെഗാപിക്സൽ (f/2.2) പിൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. 76.5 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂയും 27 എംഎം ഫോകൽ ലെങ്തും ഇതിന് ഉണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി അഞ്ച് മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 1080p/30fps വരെ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയും. 6,300mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഈ മോഡലിന്റെ പ്രധാന ആകർഷണം. 15W വയർഡ് ചാർജിംഗ് സപ്പോർട്ടും ലഭ്യമാണ്. 4G എൽടിഇ, ബ്ലൂടൂത്ത് 5.2, വൈ-ഫൈ, ജിപിഎസ് തുടങ്ങിയവ ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അന്യഗ്രഹ സിഗ്നലുകൾക്കായി വാൽനക്ഷത്രത്തിൽ തിരഞ്ഞ ഗവേഷകർക്ക് കിട്ടിയ വിവരങ്ങൾ ഇങ്ങനെ
ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്