അരിമണിയേക്കാൾ ചെറിയ പ്രതിമകൾ ബഹിരാകാശത്തേക്ക്; 'വിക്രം-1' ചരിത്ര ദൗത്യത്തിന് ഒരുങ്ങുന്നു, ജൂലൈ 12നും ആഗസ്റ്റ് നാലിനുമിടയിൽ വിക്ഷേപണം

Published : Jul 06, 2026, 04:36 PM IST
Skyroot Vikram 1

Synopsis

സ്കൈറൂട്ട് എയറോ സ്പേസിന്റെ വിക്രം 1 വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും ആഗസ്റ്റ് നാലിനുമിടയിൽ നടക്കും. മിഷൻ ആഗമനിലൂടെ നാല് പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സ്കൈറൂട്ട് എയറോ സ്പേസിന്റെ വിക്രം 1 വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും ആഗസ്റ്റ് നാലിനുമിടയിൽ തന്നെ നടക്കും. മിഷൻ ആഗമനിലൂടെ നാല് പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.

ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോവേഴ്സ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ. ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതികവിദ്യ പരീക്ഷണവും ദൗത്യത്തിന്‍റെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‍യുടെയും സി വി രാമന്റെയും ഡോ. എപിജെ അബ്ദുൾ കലാമിന്റെയും ഇത്തിരിക്കുഞ്ഞൻ പ്രതിമകളും ബഹാരാകാശത്തേേക്ക് അയക്കുന്നുണ്ട്. അജയ് കുമാർ മട്ടേവാഡയുടെ കലാസൃഷ്ടികളെയാണ് ആദരസൂചകമായി ദൗത്യത്തിൽ ഉൾപ്പെടുത്തിയത്. ഒരു അരിമണിയേക്കാൾ ചെറുതാണ് ശിൽപ്പങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

ചൊവ്വയിൽ ഇനി മനുഷ്യൻ വഴികാട്ടേണ്ട! സ്വയം തീരുമാനമെടുത്ത് സഞ്ചരിക്കുന്ന റോവർ അവതരിപ്പിച്ച് നാസ
ആദ്യ ഭൂതല പരീക്ഷണം വിജയം, പ്രതീക്ഷയോടെ ഐഎസ്ആർഒ: കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ നടത്താൻ ചെറു വിക്ഷേപണ വാഹനം വികസിപ്പിച്ചു