100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതിക വിദ്യ; വിപ്ലവകരമായ കണ്ടുപിടുത്തം

Published : May 26, 2022, 07:30 PM IST
100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതിക വിദ്യ; വിപ്ലവകരമായ കണ്ടുപിടുത്തം

Synopsis

ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാന്‍ ഈ ബാറ്ററി സാങ്കേതിക വിദ്യയുടെ പഠനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഒട്ടാവ:  കാനഡയിലെ ടെസ്‌ലയുടെ വിപുലമായ ബാറ്ററി റിസർച്ച് ഗ്രൂപ്പ് (Tesla Researchers)  ഡൽഹൗസി സർവകലാശാലയുമായി (Dalhousie University ) സഹകരിച്ച് 100 വർഷത്തേക്ക് നിലനില്‍ക്കുന്ന നോവൽ നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള (Battery Tech) ഒരു പ്രബന്ധം തയ്യാറാക്കി. നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിംഗും ഊർജ്ജ സാന്ദ്രതയും നല്‍കുന്ന രീതിയിലാണ് ഈ ബാറ്ററികള്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. 

ഇലക്‌ട്രെക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം,  നിലവിൽ കാനഡയിലെ ഹാലിഫാക്‌സിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാന്‍ (Jeff Dahn) ഈ ബാറ്ററി സാങ്കേതിക വിദ്യയുടെ പഠനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലിഥിയം-അയൺ ബാറ്ററികളിൽ ഇന്ന് കാണുന്ന സാങ്കേതിക വികാസങ്ങളില്‍ എല്ലാം നിര്‍ണ്ണായക പങ്കാളിത്തം ഉള്ള ഗവേഷകമനാണ് ജെഫ് ഡാന്‍ എന്നത് പുതിയ പഠനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. 

'ട്രംപിനെ മടക്കി വിളിച്ച് ട്വിറ്റർ'; വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് പുതിയ ഉടമ ഇലോൺ മസ്ക്

ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലെ  ബാറ്ററികളില്‍ അവയുടെ മിശ്രിതമായി നിക്കൽ ആയിരിക്കും ഉപയോഗിക്കുക. ഇത് ഉയർന്ന സാന്ദ്രത ബാറ്ററിക്ക് നല്‍കും. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ബാറ്ററി നല്‍കുന്നു. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികളുടെ തനതായ രാസഘടന ചാർജ് ചെയ്യുന്ന താപനിലയെ അടിസ്ഥാനമാക്കി കൂടുതൽ കാലം നിലനില്‍ക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.

എല്ലായ്‌പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്‌താൽ, ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാം എന്നാണ്   പ്രബന്ധത്തില്‍ ഗവേഷകര്‍ പറയുന്നത്. ഇത് ശരിക്കും വിപ്ലവകരമായ ഒരു സംഭവമായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

കൂടാതെ, മുൻകാലങ്ങളിൽ നിക്കൽ ബാറ്ററികളിൽ കോബാൾട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ കോബാൾട്ടിന്റെ ലഭ്യത വലിയ പ്രശ്നമാണ്. ഈ ആശങ്ക ഇല്ലാതാക്കാന്‍ പുതിയ  ബാറ്ററിയുടെ ഘടനയിൽ കോബാൾട്ട് കുറവുള്ളതോ തീരെയില്ലാത്തതോ ആയ അതേ രീതിയിലായിരിക്കും ഡിസൈന്‍ ചെയ്യുക.

ലൈം​ഗികാരോപണത്തിന് പിന്നാലെ ഇലോൺ മസ്കിന് വൻനഷ്ടം;  ഒറ്റദിവസം കൊണ്ട് ആസ്തിയിൽ 1000 കോടി ഡോളറിന്റെ കുറവ്

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും