Asianet News MalayalamAsianet News Malayalam

'ട്രംപിനെ മടക്കി വിളിച്ച് ട്വിറ്റർ'; വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് പുതിയ ഉടമ ഇലോൺ മസ്ക്

ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഫേസ്ബുക്കും ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി

Elon Musk says twitter will reverse former President Trump ban
Author
New York, First Published May 11, 2022, 12:51 AM IST

വാഷിം​ഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണമായിരുന്നു ഡൊണാൾഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങൾ വിലക്കാൻ കാരണം. എന്നാലിപ്പോൾ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് ഉള്ള വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 

ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഫേസ്ബുക്കും ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക്‌ 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോക നേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയത്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.  

എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനായാണ് ഇലോൺ മസ്ക് തന്നെ സ്വയം വാഴ്ത്തുന്നത്. ഇത് തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ ഹാന്റിൽ തിരികെ നൽകാനുള്ള തീരുമാനമെടുക്കാൻ കാരണവും. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ഘട്ടം മുതൽ ട്രംപിന് ട്വിറ്റർ ഹാന്റിൽ മടക്കിക്കിട്ടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

'ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ'; സോഷ്യൽമീഡിയയിൽ ചർച്ചയായി മസ്കിന്റെ ട്വീറ്റ്

സോഷ്യൽമീഡിയയിൽ ചർച്ചയായി ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ (Elon Musk) ട്വീറ്റ്.  ‘‘ദുരൂഹമായ സാഹചര്യത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,’. എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. തന്റെ മരണത്തെക്കുറിച്ച് ആദ്യമായാണ് മസ്ക് ട്വീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് മസ്ക് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് വ്യക്തമല്ല.  മസ്ക് തന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതും ഇത് ആദ്യമാണ്.

4400 കോടി ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്‌ക്കിന്റെ ഈ ട്വീറ്റ് എന്നതും ശ്രദ്ധേയം. ഈ ട്വീറ്റിന് തൊട്ട് മുമ്പ് മറ്റൊരു ട്വീറ്റും മസ്ക് പങ്കുവെച്ചിരുന്നു. റഷ്യൻ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്ക് ട്വിറ്ററിൽ പങ്കുവെച്ചത്. യുക്രൈനിലെ സേനയ്ക്ക് സ്റ്റാർലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റും സൈനികർക്ക് ആശയവിനിമയ ഉപകരണങ്ങളും നൽകിയതിന് ഇലോൺ മസ്കിനെ വിമർശിച്ചായിരുന്നു റഷ്യൻ സൈനികന്റെ പോസ്റ്റ്. 

യുക്രൈനെ സഹായിച്ചതിൽ റഷ്യയിൽ നിന്നുള്ള ആക്രമണ ഭീഷണിയുടെ സൂചനയാണോ മസ്കിന്റെ ട്വീറ്റെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങളുയർന്നു. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ മല്ലയുദ്ധത്തിന് ക്ഷണിച്ച് മസ്ക് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ മസ്കിന്റെ ട്വീറ്റിനെ പലരും തമാശയായിട്ടും കാണുന്നുണ്ട്.

Follow Us:
Download App:
  • android
  • ios