അന്ത്യകര്‍മ്മത്തിന് എത്തുന്നവരെ മരിച്ച വ്യക്തി സ്വാഗതം ചെയ്യും; സംഭവിക്കാന്‍ പോകുന്നത്.!

By Web TeamFirst Published Oct 4, 2023, 10:27 AM IST
Highlights

മരിച്ചയാളുടെ ഡിഎൻഎയുള്ള മരങ്ങളോ കൂണുകളോ ഫംഗസുകളോ മറ്റോ വികസിപ്പിക്കാനും ശാസ്ത്രത്തിന് സാധിക്കും. ഏതെങ്കിലും മനുഷ്യന്‍റെ ഡിഎൻഎ വിവരങ്ങൾ ഉൾക്കൊള്ളുന്ന മരങ്ങൾ 2004  കാലത്ത് തന്നെ ശാസ്ത്രജ്ഞർ നിർമിച്ചെടുത്തിരുന്നു. 

ന്യൂയോര്‍ക്ക്: മരിച്ചവരെ നേരിൽ കാണണമെന്നുണ്ടോ ? അവരോട് സംസാരിക്കണമെന്നോ .... ഉണ്ടെങ്കിൽ അതൊക്കെ ഇനി വേ​ഗം നടക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവർ സംസാരിക്കും. എങ്ങനെയെന്ന് അല്ലേ, മരണമടയുന്നവരുടെ ഡിഎൻഎ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ മരണശേഷം സംസ്‌ക്കരിച്ച മണ്ണിൽ മുളച്ചു വരും. 

മരണാനന്തര ചടങ്ങുകൾക്കെത്തിയവർക്ക് ആവശ്യമെങ്കിൽ മരിച്ചയാളുടെ ഡിജിറ്റൽ ഇരട്ടയെ സ്വന്തം സ്മാർട്ട്‌ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗൺലോഡു ചെയ്യാം. ഇത്തരത്തിലായിരിക്കും വരും കാലങ്ങളിൽ മനുഷ്യരുടെ സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് വിദ​ഗ്ധർ പറയുന്നത്.എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാകും ഇത് നടപ്പിലാക്കുക. 

പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള അവസരങ്ങൾ കൂടിയാകാറുണ്ട്. പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ  അയാളുടെ സാന്നിധ്യവും അവിടെ ഉറപ്പാക്കാം. ഒരാൾ മരിച്ച ശേഷവും സ്നേഹിതർക്കും ബന്ധുക്കൾക്കും അയാളുമായി സംസാരിക്കാനുള്ള അവസരം കൂടിയാണ് എഐ നല്‍കുക. മരിച്ച വ്യക്തിയുടെ സാമീപ്യം ആ​ഗ്രഹിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഇരട്ടയെ പ്രയോജനപ്പെടുത്താം. മരിച്ച വ്യക്തിയുടെ ശബ്ദത്തിലും ഭാവത്തിലും അത് നമ്മളോട് സംസാരിക്കും. സമാനമായ സംവിധാനം ഇതിനകം തന്നെ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 

മരിച്ചയാളുടെ ഡിഎൻഎയുള്ള മരങ്ങളോ കൂണുകളോ ഫംഗസുകളോ മറ്റോ വികസിപ്പിക്കാനും ശാസ്ത്രത്തിന് സാധിക്കും. ഏതെങ്കിലും മനുഷ്യന്‍റെ ഡിഎൻഎ വിവരങ്ങൾ ഉൾക്കൊള്ളുന്ന മരങ്ങൾ 2004  കാലത്ത് തന്നെ ശാസ്ത്രജ്ഞർ നിർമിച്ചെടുത്തിരുന്നു. ഇനി മനുഷ്യ ജനിതക വിവരങ്ങൾ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ നിറഞ്ഞ ശവകുടീരങ്ങളും നിർമിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. മരിച്ചയാളുടെ  ജനിതക തെളിവുകളുള്ള ജീവനുള്ള സ്മാരകങ്ങൾ എന്ന ആശയത്തിന് പ്രചരണം ലഭിക്കാനുള്ള സാധ്യതയെ കൂടിയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഫ്യൂണറല്‍ സര്‍വീസ് കമ്പനികളാണ് പലപ്പോഴും അന്ത്യ കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുന്നത്.

എന്താണ് ഈ രംഗത്ത് വരുന്ന വന്‍ മാറ്റങ്ങള്‍ എന്നത് പറയുന്ന ആമര്‍ എല്‍ഹറോയി ബിസിനസ് നിരീക്ഷന്‍റെ ലിങ്കിഡ് ഇന്‍ പോസ്റ്റില്‍ വിശദമായി പറയുന്നുണ്ട്. അമേരിക്കയില്‍ മാത്രം 16 ശതകോടി യുഎസ് ഡോളറിന്‍റെ  മേഖലയാണ്  ഫ്യൂണറല്‍ സര്‍വീസ് എന്നാണ് ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കാണ് സാധ്യതയെന്നും ആമര്‍ എല്‍ഹറോയി  പറയുന്നു. 

കോവിഡിന്‍റെ കാലത്താണ് മരണാന്തര ചടങ്ങുകൾക്ക് വെർച്വലി പങ്കെടുക്കുക എന്ന ആശയത്തിന് പ്രചരണം ലഭിച്ചത്. ഇതിന്‍റെ തുടർച്ച ഇനിയുള്ള വർഷങ്ങളിൽ സംഭവിച്ചേക്കാം. അമ്പതു വർഷങ്ങൾക്കു മുമ്പുള്ള ആശയവിനിമയ രീതിയല്ലല്ലോ ഇന്ന്.  അമ്പതു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഏതു രീതിയിലാവും ആശയവിനിമയമെന്നും നടത്തുന്നതെന്നും പറയാനാകില്ല. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലെയും എഐയുടെ കടന്നു വരവിനെയും തള്ളിക്കളയാനാകില്ല. 2050 ആകുമ്പോഴേക്കും മരിച്ചവരെ തണുപ്പിച്ചു സൂക്ഷിക്കുന്ന സംവിധാനം സ്വീകരിക്കാൻ കൂടുതൽ പേർ തയ്യാറാകുമെന്നാണ് സൂചന. 

ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാർ 7, മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടം, ഭൂമിയിലെ കമ്പനിക്ക് വൻതുക പിഴ

12 വര്‍ഷത്തോളം ജോലി ചെയ്ത ജീവനക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു; കാരണം ഇതാണ്.!

Asianet News Live
 

click me!