'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' മുതല്‍ 'മന്‍ കി ബാത്' വരെ; വസ്ത്രവിപണിയില്‍ തരംഗമായി 'മോദി സാരി'കള്‍

Published : Apr 02, 2019, 09:50 AM ISTUpdated : Apr 02, 2019, 09:51 AM IST
'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' മുതല്‍ 'മന്‍ കി ബാത്' വരെ; വസ്ത്രവിപണിയില്‍ തരംഗമായി 'മോദി സാരി'കള്‍

Synopsis

സര്‍ജിക്കല്‍ സ്‌ട്രൈക്ക്, എയര്‍ സ്‌ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍ എന്നിങ്ങനെയൊക്കെയാണ് സാരികള്‍ക്ക് പേര്.  

ജബല്‍പൂര്‍: ഈ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്രവിപണിയില്‍ ആവശ്യക്കാരേറെയാണ്. 

കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്കാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. സാരിക്ക് പേര് സര്‍ജിക്കല്‍ സ്‌ട്രൈക്ക്! നിരവധി സ്ത്രീകളാണ് ഇത്തരം സാരി തേടി ദിവസേന കടകളിലെത്തുന്നത്. ദിവസവും ഇരുപതിലധികം മോദി സാരികള്‍ വിറ്റു പോകാറുണ്ടെന്ന് അനൂജ് ജയിന്‍ എന്ന വ്യാപാരി പറയുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്, എയര്‍ സ്‌ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍ എന്നിങ്ങനെയൊക്കെയാണ് സാരികള്‍ക്ക് പേര്. പൂക്കളും ഡിസൈനുകളും മാത്രമല്ല രണ്ടായിരം രൂപാ നോട്ടിന്റെ ചിത്രവും മോദിക്കൊപ്പം ചില സാരികളില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോടുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനാണ് മോദി സാരികള്‍ ധരിക്കുന്നതെന്നാണ് സ്ത്രീകളുടെ നിലപാട്. 

സൂററ്റില്‍ നിന്നാണ് ഈ സാരികള്‍ രാജ്യമെമ്പാടുമുള്ള വസ്ത്രവിപണികളിലേക്കെത്തുന്നത്. ബീഹാറിലും ഒഡീഷയിലുമെല്ലാം മോദി സാരികള്‍ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്. 
 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം