പാര്‍ലമെന്‍റില്‍ സിപിഎം ഇപ്പോൾ മുസ്‌ലിം ലീഗിനേക്കാൾ ചെറിയ പാർട്ടി, ശബരിമലയിൽ സിപിഎം ചെയ്തത് ശരിയല്ല: കുഞ്ഞാലിക്കുട്ടി

Published : May 23, 2019, 12:21 PM ISTUpdated : May 23, 2019, 12:28 PM IST
പാര്‍ലമെന്‍റില്‍ സിപിഎം ഇപ്പോൾ  മുസ്‌ലിം ലീഗിനേക്കാൾ ചെറിയ പാർട്ടി, ശബരിമലയിൽ സിപിഎം ചെയ്തത് ശരിയല്ല: കുഞ്ഞാലിക്കുട്ടി

Synopsis

സിപിഎമ്മിന് ആകെ സാധ്യതയുള്ളത്  തമിഴ്‌നാട്ടിൽ ഒരു സീറ്റുകിട്ടാനാണെന്നും അത് തന്നെ മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും കൂടി സഹായം കൊണ്ട് ജയിച്ചു എന്നേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 

മുസ്‌ലിം ലീഗിനേക്കാൾ ചെറിയ പാർട്ടിയായി  ഇപ്പോൾ സിപിഎം എന്ന് കുഞ്ഞാലിക്കുട്ടി. തമിഴ്‌നാട്ടിലെ ഒരു സീറ്റടക്കം, മുസ്ളീം ലീഗിന് ഇപ്പോൾ ആകെ മൂന്നു സീറ്റായി. എൽഡിഎഫിന് അതിലും കുറവായിരിക്കും.  സിപിഎമ്മിന് ആകെ സാധ്യതയുള്ളത്  തമിഴ്‌നാട്ടിൽ ഒരു സീറ്റുകിട്ടാനാണെന്നും അത് തന്നെ മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും കൂടി സഹായം കൊണ്ട് ജയിച്ചു എന്നേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിൽ സിപിഎം ചെയ്ത കാര്യങ്ങൾ ശരിയായില്ല എന്നാണ് അന്നുമിന്നും മുസ്‌ലിം ലീഗ് പറഞ്ഞിട്ടുള്ളത്. ശബരിമല വിഷയത്തിൽ സിപിഎം ജനങ്ങളെ സങ്കടപ്പെടുത്തിയതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ തൊട്ടുപുറകിൽ തന്റെ ഭൂരിപക്ഷം നിന്നുകാണാനാണ് ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രകടനം നന്നായി വരുന്നതിൽ അദ്ദേഹത്തിന്റെ വയനാട്ടിലെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുസ്‌ലിം ലീഗിനും സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും അവർ മോദി സർക്കാരിന്റെ നോട്ടുനിരോധനമടക്കമുള്ള ജനവിരുദ്ധനയങ്ങൾക്കെതിരെ പുറപ്പെടുവിച്ച ജനവിധിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം