അഭിനന്ദന്‍, മോദി ജീ കീ സേന; പ്രചാരണത്തിനെതിരെ മുന്‍ സൈനികര്‍

Published : Apr 12, 2019, 10:49 AM ISTUpdated : Apr 12, 2019, 10:55 AM IST
അഭിനന്ദന്‍, മോദി ജീ കീ സേന; പ്രചാരണത്തിനെതിരെ മുന്‍ സൈനികര്‍

Synopsis

സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നതില്‍ നിരാശ വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. റിട്ട. ആര്‍മി ചീഫ് ജനറല്‍മാരായ എസ് എഫ് റോഡിഗ്രസ്, ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 150ഓളം പേര്‍ ഒപ്പിട്ട കത്താണ് പ്രസിഡന്‍റിന് നല്‍കിയത്. 

ദില്ലി: സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്ത്. സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നതില്‍ നിരാശ വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. റിട്ട. ആര്‍മി ചീഫ് ജനറല്‍മാരായ എസ് എഫ് റോഡിഗ്രസ്, ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 150ഓളം പേര്‍ ഒപ്പിട്ട കത്താണ് പ്രസിഡന്‍റിന് നല്‍കിയത്. 

സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങളായി പ്രചരിപ്പിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സായുധ സേനയെ 'മോദി ജീ കീ സേന' എന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതിനെതിരെയും പാകിസ്ഥാന്‍ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്‍റെ ചിത്രം പ്രചാരണ പോസ‍റ്ററുകളില്‍ ഉപയോഗിക്കുന്നതിനെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്. 

സൈനികരുടെ കത്ത് പ്രതിപക്ഷവും ഏറ്റെടുത്തു. സൈന്യത്തെ മോദി വോട്ടിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് വേണ്ടി വോട്ടുചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിലയിരുത്തിയിരുന്നു. മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഊര്‍മിള മഡോദ്കര്‍ റോഡ് ഷോക്കിടെ അഭിനന്ദന്‍ വര്‍ധമാന്‍റെ ഫോട്ടോ ഉപയോഗിച്ചതും വിവാദമായിരുന്നു. 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം