'എന്നെന്നും അവള്‍ക്കൊപ്പം'; പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സഞ്ജയ് ദത്ത്

By Web TeamFirst Published Apr 8, 2019, 7:19 PM IST
Highlights

മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് പ്രിയാ ദത്ത് മത്സരിക്കുന്നത്. പൂനം മഹാജന്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയാ ദത്ത് എത്തിയത് സഹോദരനും ബോളിവുഡ് താരവുമായ സഞ്ജയ് ദത്തിനൊപ്പം. താന്‍ എന്നും അവള്‍ക്കൊപ്പം ഉണ്ടാകും എന്നായിരുന്നു പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സഞ്ജയ് ദത്തിന്റെ മറുപടി.

"ഞാനെന്നും പ്രിയയ്‌ക്കൊപ്പം ഉണ്ടാകും. അവളെന്നോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചാല്‍ അതും ഞാന്‍ ചെയ്യും. എനിക്ക് കാര്യങ്ങളെ നയപരമായി കാണാന്‍ കഴിയില്ല, ഞാന്‍ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത്." സഞ്ജയ് ദത്ത് പറഞ്ഞു. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് പ്രിയാ ദത്ത് മത്സരിക്കുന്നത്. പൂനം മഹാജന്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

2014ല്‍ പ്രിയാ ദത്തിനെ 1.86 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പൂനം മഹാജന്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിച്ചത്. ഇക്കുറി മത്സരത്തിനില്ലെന്ന് പ്രിയാ ദത്ത് ആദ്യം നിലപാട് സ്വീകരിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. താരങ്ങളുടെ മണ്ഡലം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ് മുംബൈ നോര്‍ത്ത് വെസ്റ്റ്. നിരവധി ബോളിവുഡ് താരങ്ങളാണ് ഇവിടെ വോട്ടര്‍മാരായുള്ളത്. 


 

click me!