വോട്ട് ചെയ്താല്‍ ചിക്കന് 50 രൂപ കിഴിവ്; ഓഫറുമായി വ്യാപാരി

Published : Apr 11, 2019, 03:06 PM IST
വോട്ട് ചെയ്താല്‍ ചിക്കന് 50 രൂപ കിഴിവ്; ഓഫറുമായി വ്യാപാരി

Synopsis

ചിക്കന്‍ വാങ്ങാന്‍ വരുന്നവരുടെ കൈയില്‍ വോട്ട് ചെയ്ത അടയാളമുണ്ടെങ്കില്‍ കിലോക്ക് 50 രൂപ ഓഫറുമായി വ്യാപാരി.  

ചെന്നൈ: ചിക്കന്‍ വാങ്ങാന്‍ വരുന്നവരുടെ കൈയില്‍ വോട്ട് ചെയ്ത അടയാളമുണ്ടെങ്കില്‍ കിലോക്ക് 50 രൂപ ഓഫറുമായി വ്യാപാരി. തമിഴ്‌നാട്ടിലെ പേരാമ്പൂരിലാണ് രസകരമായ സംഭവം.മുരളി ബാബു എന്നയാളാണ് തന്റെ കടക്കുമുന്നില്‍ ഓഫര്‍ വിവരിക്കുന്ന പോസ്റ്റര്‍ തൂക്കിയത്. ശക്തമായ രാജ്യത്തെ കെട്ടിപ്പടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നാണ് മുരളിയുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ സുരക്ഷ കവചമാണ് വോട്ടിങ്. തന്റെ ഓഫറിലൂടെ കുറച്ച് പേരെങ്കിലും വോട്ട് ചെയ്താല്‍ തനിക്ക് സന്തോഷമായെന്നും അദ്ദേഹം പറയുന്നു. ചെ്‌ന്നൈ ഹോട്ടല്‍ അസോസിയേഷനും വോട്ടെടുപ്പ് ദിനമായ 18ന് വോട്ട് ചെയ്‌തെത്തുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവുമായി രംഗത്തുണ്ട്. പോളിങ് ശതമാനം ഉയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.
 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം