
മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ആറാട്ടണ്ണൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. പലപ്പോഴും പുതിയ സിനിമകളുടെ റിവ്യൂ പറഞ്ഞ് വൈറലാവുന്ന സന്തോഷ് വർക്കിക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ബാങ്ക് ബാലൻസ് വെളിപ്പെടുത്തിരിയിരിക്കുകയാണ് സന്തോഷ് വർക്കി.
5,61,827 രൂപയാണ് ബാങ്ക് ബാലൻസായി സന്തോഷ് വർക്കി യൂട്യൂബേഴ്സിനെ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് തന്നെ സംബന്ധിച്ച് ചെറിയ തുകയാണെന്നും വെറുതെ ചെലവഴിക്കുന്നതിനാണെന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. തന്റെ സമ്പാദ്യത്തിന്റെ ഒരു ശതമാനം മാത്രമാണിതെന്നും സന്തോഷ് വർക്കി വീഡിയോയിൽ പ്രതികരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ആറാട്ട് അണ്ണനെ തെറി വിളിച്ചോണ്ടിരിക്കുന്ന നമ്മക്ക് പോലും ഇത്രയില്ലെന്നും, റിവ്യൂ പറഞ്ഞ് വൈറലായി ആറാട്ട് അണ്ണൻ ലക്ഷങ്ങൾ നേടുന്നുണ്ടെന്നുമാണ് ചില കമന്റുകൾ.
അതേസമയം മമ്മൂട്ടി ചിത്രം ബസൂക്കയിലും ആറാട്ടണ്ണൻ ചെറിയ വേഷത്തിലെത്തിയിരുന്നു. നേരത്തെ നടിമാർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരമാർശം നടത്തിയതിന് പിന്നാലെ സന്തോഷ് വർക്കി അറസ്റ്റിലായിരുന്നു.