'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ

Published : Jun 10, 2026, 05:21 PM IST
Alencier

Synopsis

നാടകത്തിലൂടെ സിനിമയിലെത്തിയ നടൻ അലൻസിയർ, കന്യാസ്ത്രീകൾക്കൊപ്പമുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. "എനിക്ക് ഒരുപാട് പേരുദോഷമുണ്ട് സിസ്റ്റർമാരെ" എന്ന അദ്ദേഹത്തിന്റെ രസകരമായ അടിക്കുറിപ്പ് ഏറെ ശ്രദ്ധ നേടി.

ഞ്ചാം വയസുമുതൽ നാടകത്തിൽ എത്തിയ ആളാണ് നടൻ അലൻസിയർ. ശേഷം ഒരു നാടക ​ഗ്രൂപ്പും തുടങ്ങിയ അദ്ദേഹം 1998ൽ റിലീസ് ചെയ്ത ദയ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം സീരിയൽ രം​ഗത്തുമുണ്ടായിരുന്ന അദ്ദേഹം ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ ശ്ര​ദ്ധേയനായി മാറി. അഭിനയത്തിൽ തന്റേതായ ശൈലിയും മികവുമുള്ള അലൻസിയർ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത ആള് കൂടിയാണ്. ഒറ്റയാൾ പ്രതിഷേധങ്ങൾ അടക്കം നടത്തിയിട്ടുള്ള അലൻസിയറുടെ ഒരു പോസ്റ്റിപ്പോൾ വൈറലായി മാറുകയാണ്.

തനിക്കൊപ്പം സെൽഫി എടുക്കുന്ന രണ്ട് സിസ്റ്റർമാരുടെ ഫോട്ടോയാണ് അലൻസിയർ പങ്കിട്ടിരിക്കുന്നത്. ഫോട്ടോയ്ക്കൊപ്പം അലൻസിയർ കുറിച്ച വാക്കുകളാണ് ഹൈലൈറ്റ്. "എനിക്ക് ഒരുപാട് പേര്ദോഷം ഉണ്ട് സിസ്റ്റർമാരെ".. "ഒ അതൊന്നും സാരമില്ലന്നെ ".."ഇടയ്ക്ക് കുരിശ് വരയ്ക്കണം കേട്ടോ ".."കുരിശ് ചുമക്കുകയാണ് സിസ്റ്റർ", എന്നായിരുന്നു അലൻസിയറിന്റെ കുറിപ്പ്.

പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. "വാക്കുകൾക്കതീതം. ഗംഭീരം, എന്നെക്കൊന്നാലും ..ഞാൻ വരക്കൂല..പക്ഷേ ചുമക്കും", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ലൊക്കേഷനാണോ സ്ഥലമെന്നും ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അടുത്തിടെ വേറെ ഒരു കേസ് എന്ന ചിത്രത്തിലെ അലൻസിയറുടെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. മെലിഞ്ഞ ലുക്ക് കണ്ട് അദ്ദേഹത്തിന് എന്തെങ്കിലും അസുഖമാണോ എന്ന പ്രചരണങ്ങളും നടന്നു. എന്നാൽ അലൻസിയർ പൂർണ ആരോഗ്യവാനാണെന്നും ചില ആളുകളുടെ ഭാവനയിൽ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്നും സിനിമയ്ക്ക് വേണ്ടി മെലിഞ്ഞതാണെന്നുമായിരുന്നു സംവിധായകൻ ഷെബി ചൗഘട്ട് അന്ന് പറഞ്ഞിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ
'ഞങ്ങളൊക്കെ കൊച്ചിയിലാ, നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ'? വിനീതിനോട് ബേസില്‍; ചിരി പടര്‍ത്തി 'മോളിവു‍ഡ് ടൈംസ്' ഇന്‍സ്റ്റ ലൈവ്