Asianet News MalayalamAsianet News Malayalam

'മിഖായേലി'ന് ശേഷം നിവിൻ-ഹനീഫ് അദേനി കൂട്ടുകെട്ട്; 'എൻപി 42'ന് ആരംഭം

നിവിൻ-ഹനീഫ് കൂട്ടുകെട്ടിലെ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് മിഖായേൽ.

actor nivin pauly Haneef Adeni movie started
Author
First Published Jan 21, 2023, 9:49 AM IST

'മിഖായേല്‍' എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. നിവിൻ പോളിയുടെ കരിയറിലെ 42മത് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോളി ജൂനിയര്‍ പിക്ചേഴ്‍സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.

ദുബായ്‍യില്‍ ആണ് നിവിൻ പോളി ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.  നിവിൻ പോളിക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും.  ദുബായി, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക എന്ന് സൂചനകളുണ്ട്.

നിവിൻ-ഹനീഫ് കൂട്ടുകെട്ടിലെ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് മിഖായേൽ. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

അതേസമയം, സാറ്റർ നൈറ്റ് എന്ന ചിത്രമാണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിനും ഒന്നിച്ച ചിത്രം ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയാണ് ഒരുങ്ങിയത്. തിയറ്ററുകളില്‍ തരക്കേടില്ലാത്ത പ്രതികരണം നേടിയ ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതൽ സ്ട്രീം ചെയ്യും. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചിരുന്നത്. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകളുമായി 'നീലവെളിച്ചം' ടീം

Follow Us:
Download App:
  • android
  • ios