'കൈനീട്ടി അടിച്ചോ പക്ഷെ, ആദ്യം കയ്യൊന്ന് വൃത്തിക്ക് കഴുകണം': ട്രോള്‍വീഡിയോ പങ്കുവച്ച് സായ് കിരണ്‍

Web Desk   | Asianet News
Published : Mar 27, 2020, 10:47 PM IST
'കൈനീട്ടി അടിച്ചോ പക്ഷെ, ആദ്യം കയ്യൊന്ന് വൃത്തിക്ക് കഴുകണം': ട്രോള്‍വീഡിയോ പങ്കുവച്ച് സായ് കിരണ്‍

Synopsis

കൊറോണ ബോധവത്ക്കരണം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ, വാട്സാപ്പിലും മറ്റും ആളുകളെ ആകർഷിക്കുന്ന നുറുങ്ങുവീഡിയോകളുടെ പെരുമഴയാണ് കാണാൻ കഴിയുന്നത്.

ജനപ്രിയപരമ്പരയായ വാനമ്പാടിയിലെ നായകനെ അറിയാത്ത മലയാളികള്‍ വിരളമായിരിക്കും. തെലുങ്കില്‍നിന്നും മലയാളത്തിലെത്തി മലയാളികളുടെ കണ്ണിലുണ്ണിയായ താരമാണ് സായ്കിരണ്‍. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ നിറം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ നുവ്വ കവാലിയിലൂടെയാണ് താരം അഭിനയത്തിലേക്കെത്തുന്നത്. കുയിലമ്മ എന്ന തെലുങ്ക് പരമ്പരയുടെ റീമേക്കായ വാനമ്പാടിയിലൂടെയാണ് താരത്തെ മലയാളികള്‍ക്ക് പരിചിതമാകുന്നത്. പാട്ടുകാരന്‍ മോഹനനെ മലയാളികള്‍ നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞദിവസം താരം പങ്കുവച്ച ഒരു ട്രോള്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാനമ്പാടി പരമ്പരയിലെ ചെറിയൊരു ഭാഗത്തേക്ക് കൊറോണ ബോധവത്ക്കരണത്തിന്റെ വോയ്‌സ് കയറ്റിയാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. വാനമ്പാടിയിലെ പത്മിനി അനുമോളെ അടിക്കാന്‍ തുടങ്ങുമ്പോള്‍ അത് തടയുന്ന മോഹന്‍, 'ആരെയാണ് നീ അടിക്കാന്‍ നോക്കുന്നത്, കൊറോണ പകരില്ലെ.. ആദ്യം കൈ സാനിറ്ററൈസര്‍ ഉപയോഗിച്ച് കഴുകൂ, അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കു' എന്നു പറയുന്നതാണ് വീഡിയോ, വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക