'ക്യാപ്റ്റനും കസ്തൂരിയും ചേര്‍ന്നൊരു സാത്വിക സെല്‍ഫി'

Web Desk   | Asianet News
Published : Mar 27, 2020, 10:45 PM IST
'ക്യാപ്റ്റനും കസ്തൂരിയും ചേര്‍ന്നൊരു സാത്വിക സെല്‍ഫി'

Synopsis

നീലക്കുയിൽ പരമ്പരയിലെ രണ്ട് സാത്വികഭാവങ്ങളാണ് ക്യാപ്റ്റനും കസ്തൂരിയും, രണ്ട് സാത്വികര്‍ ചേര്‍ന്നൊരു സാത്വികസെല്‍ഫിയെന്നാണ് ആരാധകര്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ നീലക്കുയില്‍ ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. പരമ്പരയിലെ ഏറ്റവും ഇഷ്ടമുള്ള താരം ആരാണെന്ന് ചോദിച്ചാല്‍ ഒരെറ്റ ഉത്തരമേയുള്ളു, അത് കസ്തൂരിയാണ്. വനത്തിലകപ്പെട്ടുപോയ ആദിയെന്ന പത്രപ്രവര്‍ത്തകന്‍ യാദൃശ്ചികമായി വിവാഹം കഴിക്കുന്ന കഥാപാത്രമാണ് പരമ്പരയിലെ കസ്തൂരി. കസ്തൂരിയെന്ന കഥാപാത്രത്തെ മിനിസ്‌ക്രീനില്‍ അനശ്വരയാക്കുന്നതാകട്ടെ മലപ്പുറം സ്വദേശിനിയായ സ്‌നിഷാ ചന്ദ്രനും.

ടിക് ടോക്കിലും മറ്റ് സോഷ്യല്‍മീഡിയകളിലും സജീവമാണ് സ്‌നിഷ. കഴിഞ്ഞ ദിവസം പരമ്പരയിലെ ക്യാപ്‌റ്റെന്ന കഥാപാത്രത്തോടൊപ്പമുള്ള ചിത്രം 'എന്റെ ക്യാപ്റ്റന്‍' എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ചിരുന്നു. രണ്ട് സാത്വികര്‍ ചേര്‍ന്നൊരു സാത്വികസെല്‍ഫിയെന്നാണ് ആരാധകര്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. പരമ്പരയിലെ രണ്ട് സാത്വികഭാവങ്ങളാണ് ക്യാപ്റ്റനും കസ്തൂരിയും. കസ്തൂരിയെന്ന വനമകളെ സ്വന്തം മകളെപ്പോലെയാണ് ക്യാപ്റ്റന്‍ കാണുന്നത്. വീട്ടിലെ എല്ലാവരും കസ്തൂരിയെ ഒറ്റപ്പെടുത്തുമ്പോഴും ക്യാപ്റ്റനാണ് കസ്തൂരിക്കൊപ്പം നില്‍ക്കാറുള്ളത്.

ഒരുപാട് സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ താരമായ എംആര്‍ ഗോപകുമാറാണ് പരമ്പരയില്‍ ക്യാപ്റ്റനായെത്തുന്നത്. ഒട്ടനവധി ടെലിവിഷന്‍ പുരസ്‌ക്കാരങ്ങള്‍ വാങ്ങിയതാരം, പുലിമുരുകന്‍ എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട വേഷമാണ് അവസാനമായി സിനിമയില്‍ ചെയ്തത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക