'ആദ്യമായി കോട്ടിട്ട സ്കൂൾ ചിത്രം'; തിരിച്ചറിയാമോ ഈ മിനിസ്ക്രീൻ താരത്തെ?

Published : Sep 10, 2021, 02:39 PM IST
'ആദ്യമായി കോട്ടിട്ട സ്കൂൾ ചിത്രം'; തിരിച്ചറിയാമോ ഈ മിനിസ്ക്രീൻ താരത്തെ?

Synopsis

'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെ ഇഷ്ട താരമായി മാറിയ താരമാണ് സൂരജ് സൺ. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെ ഇഷ്ട താരമായി മാറിയ താരമാണ് സൂരജ് സൺ. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും സൂരജ് പങ്കുവയ്ക്കാറുണ്ട്. ഇത്തരം വിശേഷങ്ങൾക്കപ്പുറം സൂരജ് എഴുതുന്ന ചെറിയ സ്വകാര്യ വിശേഷങ്ങൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കുറിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. സ്കൂൾ കാലത്തെ  ഒരു ചിത്രമാണ് സൂരജ് പങ്കുവച്ചിരിക്കുന്നത്.  ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവയ്ക്കുന്നുണ്ട്.

 'കാൺമാനുണ്ട്... 2006ലെ എസ്എസ്എൽസിക്ക് ഫോട്ടോയെടുക്കാൻ സ്റ്റുഡിയോകളിൽ പോകുമ്പോൾ.. അന്ന് എല്ലാവരും അതിശയകരമായി ചെയ്യുന്ന ഒരു പരിപാടിയുണ്ട് മൂന്നു ഫോട്ടോയിൽ ഒരു ഫോട്ടോ കോട്ട് വേണം... അങ്ങനെ ഞാനും ആദ്യമായി കോട്ടിട്ടു... ഫോട്ടോഷോപ്പിൽ'- എന്നാണ് സൂരജ് ചിത്രത്തിനൊപ്പം കുറിക്കുന്നത്.

പാടാത്തപൈങ്കിളിയിലെ ദേവയായിട്ടായിരുന്നു മലയാളികൾക്ക് മുമ്പിലേക്ക്  സൂരജ് സൺ  എത്തിയത്. ഏഷ്യാനെറ്റ് പരമ്പരയിലെത്തിയതിന് പിന്നാലെ വലിയ ആരാധകരാണ് സൂരജിനൊപ്പം കൂടിയത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയിൽ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു ആരോഗ്യ പ്രശ്നങ്ങളാൽ പരമ്പരയിൽ നിന്ന് സൂരജ് മാറിനിന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'മോഹന്‍ലാല്‍ പടമല്ലടോ..', ഇത് അല്ലു അര്‍ജുന്‍ പടം, അതും 20 വർഷം പഴക്കമുള്ളത് ! റീ റിലീസ് അടിപൊളിയാക്കി മലയാളികൾ
'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ