'കൈനിറച്ച് മസിലാണല്ലോ' എന്ന് കമന്റ്; രസകരമായ മറുപടിയുമായി ഉണ്ണി മുകുന്ദൻ

By Web TeamFirst Published Feb 7, 2023, 10:49 AM IST
Highlights

മിണ്ടിയും പറഞ്ഞും എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്നത്.

ലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കി. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞു. നിലവിൽ തന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രത്തിന്റെ (മാളികപ്പുറം)സന്തോഷത്തിലാണ് ഉണ്ണി.  സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രത്തിന് വന്ന കമന്റും അതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

മിറർ സെൽഫി ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ ഷെയർ ചെയ്തത്. 'കൈനിറച്ച് മസിലാണല്ലോ ഉണ്ണി മുകുന്ദൻ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് കണ്ണുവെച്ചോ നീ എന്നാണ് രസകരമായി ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. ഞങ്ങളുടെ മസിലളിയൻ എന്നാണ് മറുപടിക്ക് താഴെ ആരാധകർ കുറിക്കുന്നത്. 

അതേസമയം, മിണ്ടിയും പറഞ്ഞും എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്നത്. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രം അരുണ്‍ ബോസ് ആണ് സംവിധാനം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്. 'സനല്‍' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. 'ലീന'യായി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മാളികപ്പുറം ആണ് ഉണ്ണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിഷ്ണു ശശി ശങ്കര്‍ ആണ് സംവിധാനം. 

ഹൊറർ‌ ത്രില്ലറുമായി ഷാജി കൈലാസ്; ഭാവനയുടെ 'ഹണ്ടി'ന് പാക്കപ്പ്

click me!