'ഭാവി മരുമകനെ' തേടി അമൃത ആതിരയുടെ വീട്ടിൽ; രഹസ്യങ്ങളെല്ലാം പൊളിച്ച് ഇരുവരുടെയും 'കിസ്സ'

Published : Nov 18, 2021, 11:30 PM IST
'ഭാവി മരുമകനെ' തേടി അമൃത ആതിരയുടെ വീട്ടിൽ; രഹസ്യങ്ങളെല്ലാം പൊളിച്ച് ഇരുവരുടെയും 'കിസ്സ'

Synopsis

അടുത്തിടെയാണ്  കുടുംബവിളക്കിൽ  നിന്ന് അമൃത പിന്മാറിയത്. ആതിര ഇപ്പോഴും പരമ്പരയിൽ വേഷമിടുന്നുണ്ട്.

മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' (Kudumbavilakku). റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര.  പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. 

ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒപ്പം താരങ്ങള്‍ക്കും പരമ്പരയ്ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്.  പരമ്പരയില്‍ സുമിത്രയുടെ മകൾ ശീതളായി എത്തിയിരുന്ന അമൃതയും ഡോക്ടര്‍ അനന്യയായി എത്തുന്ന ആതിര മാധവും വലിയ സുഹൃത്തുക്കളാണ്. കാഴ്ചയിൽ എന്തൊക്കെയോ സാമ്യമുണ്ടെന്ന് ആരാധകർ പറയുന്ന ഇരുവരും ആത്മസുഹൃത്തുക്കൾ കൂടിയാണെന്ന് തെളിയിക്കുന്നതാണ് അമൃത പങ്കുവച്ച പുതിയ വീഡിയോ. 

അടുത്തിടെയാണ്  കുടുംബവിളക്കിൽ  നിന്ന് അമൃത പിന്മാറിയത്. അഞ്ചാം മാസം ഗർഭിണിയായ ആതിര ഇപ്പോഴും പരമ്പരയിൽ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ആതിരയെ കാണാൻ എത്തിയ വീഡിയോ ആണ്  തന്‍റെ യൂട്യൂബ് ചാനലിലൂടെ അമൃത പങ്കുവച്ചിരുന്നത്. ഇരുവരുടെയും സരസമായ സംസാരത്തിനിടയിൽ ഇരുവരെയും കുറിച്ചുള്ള ചില വ്യാജ വാർത്തകളും പ്രചാരണങ്ങളുമാണ് നിർവീര്യമായിരിക്കുന്നത്.

താൻ ഗർഭിണിയാണെന്ന വിശേഷം പങ്കുവച്ചതുമുതൽ കുടുംബവിളക്കിൽ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയാണെന്ന് ആതിര പറയുന്നു. ഗർഭിണിയായെന്ന സന്തോഷ വാർത്ത പങ്കുവച്ചപ്പോൾ താൻ സീരിയലിൽ നിന്ന് പിന്മാറുന്നുവെന്നും സങ്കടവാർത്ത പങ്കുവച്ചു എന്നുമാണ് ചിലർ വാർത്ത കൊടുത്തത്. എന്നാൽ കഴിയുന്ന സമയം വരെ താൻ സീരിയലിൽ തുടരുമെന്നാണ് ആതിര വീഡിയോയിൽ പറയുന്നത്. 

കുടുംബവിളക്കിൽ നിന്ന് അമൃത പിന്മാറിയത് മറ്റൊരു ഷോയില്‍ പങ്കെടുക്കാന്‍വേണ്ടി ആയിരുന്നു. ഒരു ഷോയിലേക്ക് പോവുകയാണെന്ന് താരം പറഞ്ഞിരുന്നെങ്കിലും എവടെയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനു പിന്നിലെ  യഥാർത്ഥ കാരണവും ആതിര വിശദീകരിച്ചിട്ടുണ്ട്. സീ കേരളത്തിൽ തുടങ്ങാൻ പോവുന്ന  ഒരു പുതിയ ഗെയിം ഷോയ്ക്ക് വേണ്ടിയാണ് താന്‍ സീരിയലിൽ നിന്ന് മാറിയതെന്ന് ആതിര പറഞ്ഞു. 

ഇരുവരുടെയും രസകരമായ സംസാരത്തിനിടയിൽ  ആതിരയ്ക്ക് പിറക്കാൻ പോകുന്നത് മകൻ ആയിരിക്കുമെന്നും അവൻ തനിക്ക് ജനിക്കുന്ന മകളെ വിവാഹം ചെയ്യുമെന്നും അമൃത പറയുന്നുണ്ടായിരുന്നു. എന്‍റെ മരുമകനാണ് പിറക്കാൻ പോകുന്നതെന്നും  മകനെ മികച്ച രീതിയിൽ പരിപാലിക്കണമെന്നും അമൃത തമാശ രൂപേണ ആതിരയോട് പറയുന്നുണ്ട്. ഇതിനോടകം തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

 

PREV
click me!

Recommended Stories

'ഞാൻ ഒന്ന് തൊടട്ടെ, നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി നടൻ രൺവീർ സിം​ഗ്
അതെന്റെ കടമ, നല്ല പുരുഷന്മാരുമുണ്ട്; കൊല്ലത്ത് രാത്രി സംഭവിച്ചത് പറഞ്ഞ് റെന ഫാത്തിമ