ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും; യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ

Published : Jul 29, 2026, 08:18 AM IST
Anna Rajan

Synopsis

തനിക്കെതിരെ ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും നടത്തിയ വ്യക്തിയുടെ അക്കൗണ്ട് നടി അന്ന രാജൻ പൂട്ടിച്ചു. കാഴ്ചക്കാരെ കൂട്ടാനായി മറ്റുള്ളവരുടെ പേര് ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് താക്കീത്.

നിക്കെതിരെ ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും നടത്തിയ ആളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ആലോചിക്കണമെന്നും തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയാൽ മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ നിയമനടപടികളുമായി താൻ മുന്നോട്ട് പോകുമെന്നും അന്ന രാജൻ താക്കീത് നൽകി.

"ഇത്തരം നാടകങ്ങളിലൊന്നും താൽപ്പര്യമുള്ള ആളല്ല ഞാൻ. ഓൺലൈനിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെക്കുറിച്ച് എനിക്ക് ഒട്ടും ശ്രദ്ധയുമില്ല. എന്നെ വച്ചുള്ള കണ്ടന്റുകൾ ചില യൂട്യൂബുകാർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ കേവലം വിനോദത്തിനോ അല്ലെങ്കിൽ നിരാശ തീർക്കാനോ വേണ്ടിയുള്ളതാണെന്ന് കരുതി ഞാൻ അവ അവഗണിക്കുകയാണ് പതിവ്. എങ്കിലും, ആരെങ്കിലും അതിരുകൾ ലംഘിച്ച് ഉപദ്രവിക്കാനോ, അപകീർത്തിപ്പെടുത്താനോ, അല്ലെങ്കിൽ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള അധിക്ഷേപമോ നടത്തിയാൽ, ഇനി മുന്നറിയിപ്പുകൾ നൽകുന്നതല്ല. ഞാൻ ഉചിതമായ നിയമനടപടികൾ തന്നെ സ്വീകരിക്കും. ബന്ധപ്പെട്ട അധികാരികൾ വഴി വിഷയം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ആലോചിക്കണം. ഉത്തരവാദിത്തം പ്രധാനമാണ്", എന്നായിരുന്നു അന്ന രാജന്റെ വാക്കുകൾ.

നേരത്തെ തന്റെ ഫോട്ടോയെ അശ്ലീതലനിറച്ച് എഡിറ്റ് ചെയ്തതിനെതിരെ അന്ന രാജൻ രം​ഗത്ത് എത്തിയിരുന്നു. “ഈ ഫോട്ടോ ദുരുദ്ദേശത്തോടെ എഡിറ്റ് ചെയ്ത്, അശ്ലീലവും അപകീർത്തിപരവുമായ രീതിയിൽ പോസ്റ്റ് ചെയ്തത് എന്റെ അന്തസിനെ കളങ്കപ്പെടുത്താനാണ്. ഇത് ലജ്ജാകരവും ഒരിക്കലും അം​ഗീകരിക്കാനാവാത്തതും എന്റെ സ്വകാര്യതയുടേയും അന്തസിന്റേയും ​ഗുരുതരമായ ലംഘനമാണ്. ഈ അക്കൗണ്ട് ഞാൻ ഇൻസ്റ്റാ​ഗ്രാമിൽ റിപ്പോർട്ട് അടിച്ചിട്ടുണ്ട്. ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം പൊലീസിൽ പരാതി നൽകും. ഇത്തരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്ത, പ്രചരിപ്പിച്ച വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നീതി ലഭിക്കുന്നത് വരെ ഞാൻ ഇതിനോട് പോരാടുക തന്നെ ചെയ്യും. ഇത്തരം അധിക്ഷേപകരമായ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു”, എന്നായിരുന്നു അന്ന് അന്ന കുറിച്ചിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒടുവിലത് സംഭവിച്ചു! 'ഹാപ്പി ബർത്ത് ഡേ ചാലു'; മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ, ഫോൺ ദുൽഖറിന്റേലെന്ന് കമന്റുകൾ
9 വയസ് പ്രായവ്യത്യാസം, മൃണാൾ ഠാക്കൂറും യശ്വസി ജെയ്‌സ്വാളും പ്രണയത്തിലോ?; വൈറലായി കഫേയിൽ നിന്നുള്ള വീഡിയോ