ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജും വേഷമിടുന്നുണ്ട്.

ക്ഷയ് കുമാർ ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് നേരെ പുള്ളിപ്പുലി ആക്രമണം. 'ബഡേ മിയാൻ ചോട്ടേ മിയാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് സംഭവം. 27കാരനായ ശ്രാവണ്‍ വിശ്വകുമാറിനാണ് പരിക്കേറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 12 വര്‍ഷമായി സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് ശ്രാവണ്‍ വിശ്വകുമാര്‍. 

മുംബൈ ഫിലിം സിറ്റിയുടെ പരിസര പ്രദേശത്തായിരുന്നു സിനിമയുടെ ഷൂട്ടിം​ഗ്. ഷൂട്ടിങ് സെറ്റില്‍ നിന്ന് സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ട് തിരികെ വരവെയാണ് ശ്രാവണിനെ പുലി ആക്രമിച്ചത്. 'വരുന്ന വഴി ഒരു പന്നി റോഡിന് കുറുകെ ഓടി. ഇത് കണ്ട് ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി. പെട്ടെന്നാണ് പന്നിയുടെ പിറകെ പുള്ളിപ്പുലി ഓടി വരുന്നത് കണ്ടത്. ബൈക്ക് പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു. പിന്നാലെ എന്റെ ബോധം പോയി. പിന്നെ എന്താണ് സംഭവിച്ചതൊന്ന് എനിക്ക് ഓര്‍മയില്ല', എന്ന് ശ്രാവണ്‍ ആജ് തക്കിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ നിര്‍മാണ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. 

ഷാരൂഖിന്റെ രാജകീയ തിരിച്ചുവരവ്; 1000 കോടിയിലേക്ക് ഇനി ചെറുദൂരം; 'പഠാൻ' ഇതുവരെ നേടിയത്

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഡേ മിയാൻ ചോട്ടേ മിയാൻ. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മലയാള താരം പൃഥ്വിരാജും വേഷമിടുന്നുണ്ട്. ജാൻവി കപൂർ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത 'അയ്യ', അതുൽ സബർവാളിന്റെ 'ഔറംഗസേബ്', ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'നാം ശബാന' തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ഹിന്ദി സിനിമകൾ.