'നിനക്കായ് ഇനിയും കാത്തിരിക്കാൻ വയ്യ'; ​ഗർഭിണി ആണെന്ന് അറിയിച്ച് ഇല്യാന ഡിക്രൂസ്

Published : Apr 18, 2023, 12:05 PM ISTUpdated : Apr 18, 2023, 12:24 PM IST
'നിനക്കായ് ഇനിയും കാത്തിരിക്കാൻ വയ്യ'; ​ഗർഭിണി ആണെന്ന് അറിയിച്ച് ഇല്യാന ഡിക്രൂസ്

Synopsis

പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിട്ടില്ല. 

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ച് നടി ഇല്യാന ഡിക്രൂസ്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. 

അതേസമയം, പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിട്ടില്ല. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന. അല്ലു അർജുനൊപ്പം ​ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. 

2006-ൽ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഡിക്രൂസ് ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഇല്യാനയ്ക്ക് ലഭിക്കുകയും ചെയ്തു. ശേഷം പോക്കിരി (2006), രാഖി (2006), മുന്ന (2007), ജൽസ (2008), കിക്ക് (2009), ജുലായ് (2012) എന്നിവയുൾപ്പെടെയുള്ള വിജയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ മുൻനിര നടിയായി ഡിക്രൂസ് മാറി. കേഡി (എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വിജയ് ചിത്രം നൻപനിൽ നായികയായി എത്തിയിരുന്നു. 

അച്ഛന് കൊടുത്ത വാക്ക് പാലിച്ച് സിനുമോൻ; പൊട്ടിച്ചിരിപ്പിച്ച് 'രോമാഞ്ചം' വീഡിയോ

2012ൽ അനുരാഗ് ബസുവിന്റെ  ബർഫിയിലൂടെയാണ് ഇല്യാന ഡിക്രൂസ് ബോളിവുഡിൽ എത്തുന്നത്. മെയിൻ തേരാ ഹീറോ (2014), റുസ്തം (2016), റെയ്ഡ് (2018) തുടങ്ങിയ വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയ ജീവിതത്തിനുപുറമെ, മോഡലായും ഇല്യാന പ്രവർത്തിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി