ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ഡിസംബര്‍ 21നാണ് തിയറ്ററിൽ എത്തുന്നത്.
സിനിമാ താരങ്ങളുടെ ഗാഡ്ജറ്റുകൾക്ക് എന്നും ആരാധകർ ഏറെയാണ്. പുതിയ സിനിമയിലായാലും പ്രമോഷൻ പരിപാടികളിലായാലും താരങ്ങൾ അണിയുന്ന വാച്ച്, മാലകൾ, ബ്രെയ്സ്ലെറ്റുകൾ തുടങ്ങി എല്ലാവയും ഏറെ ശ്രദ്ധയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഇവ കണ്ട ശേഷം ഓൺലൈനുകളിൽ അവ തെരയുന്നതും കരസ്ഥമാക്കുന്നതുമായ ആരാധകരുടെ വീഡിയോകളും പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ നേരം എന്ന പുതിയ സിനിമയുടെ പ്രമോഷന് മോഹൻലാൽ ധരിച്ചിരുന്ന വാച്ചുകളുടെ വില കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
പ്രസ് മീറ്റിലും വിവിധ അഭിമുഖങ്ങളിലും മോഹൻലാൽ ധരിച്ചത് വ്യത്യസ്തമായ വാച്ചുകളാണ്. അതും ലക്ഷങ്ങളും കോടികളും വിലമതിക്കുന്നവ. ഇവ ഏതൊക്കെ ആണെന്നും അവയുടെ വില വിവരങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റിച്ചാര്‍ഡ് മില്ലെ RM 030 എന്ന ബ്രാൻഡാണ് കൂട്ടത്തിൽ വില കൂടിയ വാച്ച്. 1.5 മുതൽ രണ്ട് കോടി വരെയാണ് ഇതിന്റെ വില എന്നാണ് വിവരം. ലിമിറ്റഡ് എഡിഷന്‍ വാച്ചാണിത്. 50 പീസുകള്‍ മാത്രമാണ് ഇതുവരെ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

പറ്റെക് ഫിലിപ്പ് അക്വാനോട്ട് - ഏകദേശം 80 ലക്ഷം രൂപ, ബ്രിഗൂട്ട് ട്രെഡിഷന്‍ - 25 ലക്ഷം, റോളക്സ് സെല്ലിന് പ്രിൻസ്- 10 മുതൽ 12 ലക്ഷം വരെ എന്നിങ്ങനെയാണ് വാച്ചുകളുടെ വില. റോളക്സ് യാച്ച് മാസ്റ്റർ, ഹബ്ലോട്ട് തുടങ്ങിയവയും മോഹൻലാല് ധരിച്ചിരുന്നു. അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരുന്ന വാച്ചും ഏറെ ശ്രദ്ധനേടിയിരുന്നു.
പൈസ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്കുണ്ട്, ജാഡയൊക്കെ; ഭാര്യയെ കുറിച്ച് അഖിൽ മാരാർ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ഡിസംബര്‍ 21നാണ് തിയറ്ററിൽ എത്തുന്നത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തുവും മോഹൻലാലും ഒന്നിച്ച് റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. റാം എന്ന സിനിമയും ഈ കൂട്ടുകെട്ടിൽ എത്തുന്നുണ്ട്. പ്രിയാമണിയാണ് നേരിൽ നായിക. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസാണ്.
