'സത്യമാണ്, വയസ് 21 ആണ്, അഭിനയം 12 വയസിൽ തുടങ്ങി': ആരാധകരോടായി റിനി

Published : Apr 05, 2021, 06:21 PM IST
'സത്യമാണ്, വയസ് 21 ആണ്, അഭിനയം 12 വയസിൽ തുടങ്ങി': ആരാധകരോടായി റിനി

Synopsis

ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത്. ഘട്ടങ്ങളായി മലായളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. വ്യത്യസ്തമായ കഥാഗതിയും അവതരണവുമായിരുന്നു പരമ്പരയെ ശ്രദ്ധേയമാക്കിയത്.

ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത്. ഘട്ടങ്ങളായി മലായളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. വ്യത്യസ്തമായ കഥാഗതിയും അവതരണവുമായിരുന്നു പരമ്പരയെ ശ്രദ്ധേയമാക്കിയത്. പരമ്പരയെ പോലെ തന്നെ അതിൽ കഥാപാത്രങ്ങളായി എത്തിയ താരങ്ങളും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിന്നു. പരമ്പരയിൽ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് ആണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് റിനി.

പക്വതയുള്ള വേഷങ്ങളിൽ തിളങ്ങിയ താരത്തിന്റെ പ്രായം എപ്പോഴും പ്രേക്ഷകർക്ക് ഒരു ചോദ്യചിഹ്നം തന്നെയായിരുന്നു. ആരാധകരുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് റിനി ഇപ്പോൾ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ മറുപടി. 

21 വയസായെന്ന്  ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോ സഹിതം നൽകിയാണ് റിനി മറുപടി നൽകിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു. കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോൾ താരത്തിന് 19 വയസായിരുന്നു. ഇതെല്ലാം കേട്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകർ. 

PREV
click me!

Recommended Stories

യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ
വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ