വിവാഹം ഐശ്വര്യയുടേതോ കല്യാണിയുടേതോ? ചോദ്യങ്ങളുമായി ആരാധകർ, ചിത്രങ്ങളുടെ വസ്തുതപറഞ്ഞ് 'ടാഗ്'

Published : Mar 29, 2021, 12:54 PM IST
വിവാഹം ഐശ്വര്യയുടേതോ കല്യാണിയുടേതോ? ചോദ്യങ്ങളുമായി ആരാധകർ, ചിത്രങ്ങളുടെ വസ്തുതപറഞ്ഞ് 'ടാഗ്'

Synopsis

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. 

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. പ്രേക്ഷക പ്രിയം കൊണ്ട് ശ്രദ്ധേയമാവുകയാണ് പരമ്പര.  കല്യാണിക്ക് ജോലി ലഭിക്കുന്നതും തുടർന്നുള്ള സന്തോഷകരമായ മുഹൂർത്തങ്ങളുമാണ് പരമ്പരയെ മുന്നോട്ടുനയിക്കുന്നത്.

പരമ്പരയിൽ പ്രധാന കഥാപാത്രമായ കല്യാണി ജോലിയൊക്കെ കിട്ടി, പരമ്പരയിൽ വിലസുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ്. അന്യഭാഷാ താരമായിട്ടാണ് എത്തിയതെങ്കിലും ഇന്ന് വീട്ടമ്മമാരുടെ സ്വന്തം മകളും സഹോദരിയുമൊക്കെയാണ് ഐശ്വര്യ.

ഇപ്പോഴിതാ വീണ്ടും വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. ആഭരണങ്ങളെല്ലാം അണിഞ്ഞ് വിവാഹ പെണ്ണായുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വിവാഹമാണോ എന്ന പതിവ് ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. പരമ്പരയിൽ ഒരു ഘട്ടത്തിൽ കല്യാണി, വിവാഹത്തിന്റെ വക്കിൽ വരെയെത്തിയതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകരുടെ ചോദ്യം.

വിവാഹം കല്യാണിക്കോ ഐശ്വര്യക്കോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. എല്ലാവരോടും ഇതുവരെ മൗനം തന്നെയാണ് ഐശ്വര്യയുടെ മറുപടി. അതേസമയം അടുത്തിടെ നടന്ന സഹോദരിയുടെ വിവാഹത്തിനിടെയുള്ള ചിത്രമാണെന്നാണ് ടാഗുകളിൽ നിന്ന് മനസിലാകുന്നത്. 

PREV
click me!

Recommended Stories

മൈ സൺ സാർ..ബ്രദറല്ലൈ; ജീവയുടെ മകനെ കണ്ട് ഞെട്ടി സുരേഷ് ​ഗോപി, 'സന്തൂർ അപ്പാ താ'
മഞ്ജു വാര്യർ അഭിമാനമാണ്, പക്ഷേ അക്കാര്യത്തോട് താല്പര്യമില്ല; തുറന്നുപറഞ്ഞ് രേണു സുധി