
നടനിൽ നിന്ന് മോഹൻലാൽ സംവിധായകന്റെ റോലിൽ എത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രിയതാരത്തിന്റെ ആദ്യ സംവിധാന സംരംഭം ആയത് കൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പട്ട അപേഡേറ്റുകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകിൽ നിന്ന് നിർദേശം കൊടുക്കുന്ന മോഹൻലാലിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ.
ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ശിവൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ത്രീഡി ബറോസ്’ എന്ന കുറിപ്പോടെയാണ് സന്തോഷ് ശിവൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന് തൊട്ടടുത്തായി തന്നെ സന്തോഷ് ശിവനെയും കാണാം.
Posted by Santosh Sivan ASC ISC on Sunday, 28 March 2021
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.