മൂന്ന് വര്‍ഷം എഎല്‍എസുമായി പോരാടിയ ശേഷം ഓഗസ്റ്റ് 5ന് ബ്രയാൻ റാൻഡൽ  മരണത്തിന് കീഴടങ്ങി. 

ലോസ്അഞ്ചിലസ്: ഹോളിവുഡ് നടി സാന്ദ്ര ബുള്ളോക്കിന്‍റെ ജീവിത പങ്കാളി ബ്രയാൻ റാൻഡൽ അന്തരിച്ചു. 57 വയസായിരുന്നു. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസുമായി (എഎൽഎസ്) എന്ന അസുഖത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ചികില്‍സയിലായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു ബ്രയാൻ റാൻഡൽ.

മൂന്ന് വര്‍ഷം എഎല്‍എസുമായി പോരാടിയ ശേഷം ഓഗസ്റ്റ് 5ന് ബ്രയാൻ റാൻഡൽ മരണത്തിന് കീഴടങ്ങി. എഎല്‍എസ് ബാധിതനാണ് എന്ന യാഥാര്‍ത്ഥ്യം വളരെ സ്വകാര്യമായ കാര്യമായാണ് ബ്രയാൻ കരുതിയത്. അത് അങ്ങനെ തന്നെ കാക്കുവാന്‍ കുടുംബം ബാധ്യസ്തമാണ് എന്ന് കുടുംബം ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. 

ഞങ്ങൾക്കൊപ്പം ഈ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഒപ്പം നിന്ന ഡോക്ടർമാരോടും റൂം മേറ്റ്സിനെ പോലെ ഒപ്പം നിന്ന നഴ്‌സുമാരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും പത്രകുറിപ്പില്‍ കുടുംബം പറയുന്നു. ബ്രയന്‍റെ വിടവാങ്ങലുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് സമയം വേണമെന്നും. അതിനാല്‍ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും പത്രകുറിപ്പ് പറയുന്നു. 

തന്‍റെ ജീവിതത്തിലെ സ്നേഹം കണ്ടെത്തിയ വ്യക്തിയെന്നാണ് 2021ലെ ഒരു അഭിമുഖത്തില്‍ സാന്ദ്ര ബുള്ളോക്ക് ബ്രയാൻ റാൻഡലിനെ വിശേഷിപ്പിച്ചത്. സാന്ദ്ര ബുള്ളോക്കിനും ബ്രയാനും മൂന്ന് കുട്ടികളാണ് ഉള്ളത്. സാന്ദ്ര ദത്തെടുത്ത 13 വയസുള്ള ലൂയിസ്, ലൈല 10 ഒപ്പം ബ്രായന്‍റെ മുന്‍ പങ്കാളിയിലെ മകള്‍ സ്കൈലര്‍. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ആൻഡ് സ്ട്രോക്ക് അനുസരിച്ച് എഎല്‍എസ് "ലൂ ഗെറിഗ്സ് രോഗം' എന്നാണ് അറിയപ്പെടുന്നത്. ഇത് മോട്ടോർ ന്യൂറോണുകളെ ബാധിക്കുന്ന ഒരു അപൂർവ ന്യൂറോളജിക്കൽ രോഗമാണ്. സ്വമേധയാ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും നാഡീകോശങ്ങളെ ഇത് ബാധിക്കുന്നു.

അത് ന്യൂഡ് ഫോട്ടോഷൂട്ടല്ലെന്ന് പലരും മനസിലാക്കിയത് പിന്നീട്; വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

'നിങ്ങളെപ്പോലെ മറ്റൊരാളില്ല': ഫഹദിനെ ചേര്‍ത്ത് പിടിച്ച് ജന്മദിനാശംസയുമായി നസ്രിയ

Asianet News Live