'ഈ വര്‍ഷം ചെയ്ത ഏറ്റവും വലിയ കാര്യം കൊറോണയെ അതിജീവിച്ചു എന്നത് മാത്രമാണ്'; അമേയ പറയുന്നു

Web Desk   | Asianet News
Published : Dec 31, 2020, 09:01 AM ISTUpdated : Dec 31, 2020, 09:06 AM IST
'ഈ വര്‍ഷം ചെയ്ത ഏറ്റവും വലിയ കാര്യം കൊറോണയെ അതിജീവിച്ചു എന്നത് മാത്രമാണ്'; അമേയ പറയുന്നു

Synopsis

കഴിഞ്ഞു പോകുന്ന ഈ വര്‍ഷം ആകെ ചെയ്ത കാര്യം കൊറോണയ്ക്ക് പിടികൊടുക്കാതെ ജീവിക്കാന്‍ സാധിച്ചു എന്നുള്ളത് മാത്രമാണെന്നാണ് അമേയ പറയുന്നത്. 

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വര്‍ഷാവസാന ആശ്വാസ ആശംസയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞു പോകുന്ന ഈ വര്‍ഷം ആകെ ചെയ്ത കാര്യം കൊറോണയ്ക്ക് പിടികൊടുക്കാതെ ജീവിക്കാന്‍ സാധിച്ചു എന്നുള്ളത് മാത്രമാണെന്നാണ് അമേയ പറയുന്നത്. പുതുവത്സര ആശംസകളുമായി നിരവധി ആളുകളാണ് അമേയയുടെ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. 'കൊറോണ വൈറസുകൊണ്ട് മാത്രം ലോകത്ത് മില്യണ്‍ കണക്കിന് ആളുകള്‍ മരിച്ചു. ഈ വര്‍ഷം ഞാന്‍ ചെയ്ത ഏറ്റവും വലിയ കാര്യം അതിനെ അതിജീവിച്ചു എന്നത് മാത്രമാണ്. ദൈവമേ നന്ദി.. രണ്ടായിരത്തി ഇരുപതിലെ എല്ലാ പാഠങ്ങള്‍ക്കും തിരിച്ചറിവുകള്‍ക്കും നന്ദി. ' എന്നാണ് അമേയ കുറിച്ചത്.

വരുന്ന വര്‍ഷമെങ്കിലും മനോഹരമായിരിക്കണമേയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥനയെന്നോണം അമേയയുടെ ചിത്രത്തിന് കമന്റുകള്‍ ചെയ്യുന്നത്. എല്ലാവരും മുന്നോട്ടും ഒത്തൊരുമയോടെ പോകണമെന്നും വൈറസിനെ നമുക്ക് തോല്‍പ്പിക്കാമെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തിരുന്നാലും താരത്തിന്റെ ക്യാപ്ഷന്‍ വൈറലായിക്കഴിഞ്ഞു.

PREV
click me!

Recommended Stories

വിജയ്‍യും തൃഷയും വോട്ട് ചെയ്യാൻ ഒരുമിച്ചെത്തുമോ...കാത്തിരുന്ന് ആരാധകർ, പക്ഷേ ഇരുവരും വോട്ട് ചെയ്തത് രണ്ടിടത്ത്
'തോൽക്കാൻ മനസില്ല', ജപ്പാനിലും എമ്പുരാനായി ടിനി ടോം; 'കേസ് കൊടുക്കണം ലാലേട്ടാ'ന്ന് കമന്റുകൾ, ട്രോൾ