Bigg boss : കുട്ടി അഖിലിനെ ബിഗ് ബോസിൽ കാണാൻ ആഗ്രഹം: എയ്ഞ്ചൽ തോമസ് പറയുന്നു

Published : Mar 26, 2022, 10:55 PM IST
Bigg boss : കുട്ടി അഖിലിനെ ബിഗ് ബോസിൽ കാണാൻ ആഗ്രഹം:  എയ്ഞ്ചൽ തോമസ് പറയുന്നു

Synopsis

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തി അധികം പിടിച്ചു നിൽക്കാനാകാതെ  പുറത്തുപോയ താരമാണ് ഏഞ്ചൽ തോമസ്. 

ബിഗ് ബോസ് (Bgg boss) മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തി അധികം പിടിച്ചു നിൽക്കാനാകാതെ  പുറത്തുപോയ താരമാണ് ഏഞ്ചൽ തോമസ് (Angel thomas). എന്നാൽ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഏഞ്ചലിന് സാധിച്ചു. ആദ്യ ഘട്ടത്തിൽ വളരെ ഊർജസ്വലതയോടെ ഗെയിം കളിച്ച ഏഞ്ചലിന് പിന്നീടുണ്ടായ ഉത്സാഹക്കുറവായിരുന്നു ബിഗ് ബോസിന് പുറത്തേക്കുള്ള വഴി തെളിച്ചത്. ബിഗ് ബോസ് നാലാം സീസണിലേക്ക് കടക്കുമ്പോഴും  വലിയ ആരാധകരാണ് ഏഞ്ചലിനുള്ളത്.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കാറുണ്ട് ആരാധകർ. 

ബിഗ് ബോസ് ഷോയുടെ നാലാം സീസണിന്റെ പ്രീമിയറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മലയാളം ആരാധകർ. ഒപ്പം മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയയും. അതിനിടയിലാണ് നാലാം സീസണിൽ ബിഗ് ബോസിനകത്ത് കാണാൻ ആഗ്രഹിക്കുന്ന താരത്തെ കുറിച്ചും മൂന്നാം സീസണിലെ അനുഭവങ്ങളെ കുറിച്ചു ഏഞ്ചൽ മനസ് തുറന്നത്. ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു ഏഞ്ചൽ തോമസ്.

ബിഗ് ബോസിന് ശേഷമുള്ള ജീവിതം സാധാരണമാണ്. എന്റെ മോഡലിംഗ് ദിനങ്ങൾ എനിക്ക് നഷ്ടമായി. നേരത്തെ യാതൊരു നിയന്ത്രണവുമില്ലാതെ സന്തോഷത്തോടെ റാംപ് വാക്ക് നടത്താമായിരുന്നു, എന്നാൽ ഇപ്പോൾ ഷോ സ്റ്റോപ്പറായി ആളുകൾ എന്നെ സമീപിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തുതന്നെ ആയാലും ജീവിതം ഏറെ പുരോഗമിച്ചു. 'ലെറ്റ്‌സ് റോക്ക് ആൻഡ് റോൾ' പോലുള്ള ഷോകളുടെ ഭാഗമാകാൻ സാധിച്ചു. 

ഞാൻ ഒരു സിനിമ ചെയ്തു, ഇപ്പോൾ ഞാൻ എന്റെ ഫാഷൻ ഡിസൈനിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആളുകൾ നിങ്ങളെ നിരുപാധികമായി സ്നേഹിക്കുകയും നിങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നത് ഒരു പ്രിവിലേജാണ്. ഗെയിമിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ബിഗ് ബോസ് വൈൽഡ് കാർഡ് എൻട്രികൾ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. അങ്ങനെയായാൽ കളിയെ കാര്യമായി അത് ബാധിക്കില്ല. കുട്ടികളെ രസിപ്പിക്കുന്ന ചില ഉള്ളടക്കങ്ങൾ കാണാനും ഞാൻ ആഗ്രഹിക്കുന്നു. ഷോയിൽ കലഹങ്ങൾ മാത്രമാണെന്നാണ് അവർ കരുതുന്നത്. കൂടാതെ, എപ്പിസോഡുകളിൽ ഷോയുടെ രസകരമായ വശം കൂടുതൽ കാണുന്നത് രസകരമായിരിക്കുമെന്നും ഏഞ്ചൽ പറഞ്ഞു. 

ഷോയിലെ മത്സരാർത്ഥിയായി കാണാന്‍ ആഗ്രഹിക്കുന്നത് ഹാസ്യനടൻ കുട്ടി അഖിലിനെയാണ്. അദ്ദേഹം ഒരു നല്ല മത്സരാർത്ഥിയായിരിക്കുമെന്ന് ഞാൻ കരുതുന്നു.  വളരെ ഊർജ്ജസ്വലനായ വ്യക്തിയാണ് അദ്ദേഹം. ടിവി ഷോകളിലും വെബ് സീരീസുകളിലും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുള്ള ആളാണ്. ഉപ്പും മുളകും ഫെയിം അശ്വതിക്കും നല്ലൊരു മത്സരാർത്ഥിയാകാൻ കഴിയും- എയ്ഞ്ചൽ  പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍