
അനുരാഗ ഗാനം പോലെ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് പ്രിൻസ്. പരമ്പരയിൽ ഗിരിധർ നമ്പ്യാർ എന്ന കഥാപാത്രമായാണ് നടൻ എത്തുന്നത്. സീരിയലിന്റെ പ്രൊമോ വന്നത് മുതൽ ആരാധകരുടെ ശ്രദ്ധ നേടിയ മുഖമായിരുന്നു പ്രിൻസിന്റേത്. പക്ഷെ ആർക്കും താരത്തെ പരിചയമില്ലായിരുന്നു. എന്നാൽ സീരിയൽ സംപ്രേഷണം ആരംഭിച്ചു വളരെ കുറച്ചു കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ പ്രിൻസിന് സാധിച്ചു.
ഇപ്പോഴിതാ കുടുംബ വിശേഷം പങ്കുവെക്കുകയാണ് താരം. 'വൈഫും മോനും എന്റെ അഭിനയം കണ്ടിട്ട് കറക്റ്റ് ആയിട്ട് അഭിപ്രായം പറയുന്നവരാണ്. സുഖിപ്പിക്കാൻ ഒന്നും പറയില്ല, മോശമാണെങ്കിൽ മോശമെന്ന് പറയും. അവർ രണ്ടുപേരും ഓരോ കാര്യങ്ങൾ എനിക്ക് പറഞ്ഞു തരും. കവിതയുടെ ക്യാരക്ടർ മകന് ഭയങ്കര ഇഷ്ടമാണ്, ഡാഡിയും ആയിട്ട് നന്നായിട്ട് അത് പോകുന്നുണ്ട് എന്ന് അവൻ പറയും. ഇതിന്റെ പേരിൽ അവനും വൈഫും എന്നും അടിയാണ്. ഭാര്യ അഡ്വക്കേറ്റ് ആണ്. മോൻ പത്താം ക്ലാസിൽ പഠിക്കുന്നു. മോൾ എട്ടാം ക്ലാസ്സിലാണ്', എന്ന് പ്രിന്‍സ് പറയുന്നു. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം.
'സീരിയലിൽ നായികയുടെ ബ്ലൗസിന്റെ ഹൂക് ഇടുന്നതും ചെരുപ്പൂരുന്നതുമൊക്കെ ഉണ്ട്. ഇതൊക്കെ കണ്ടിട്ട് വൈഫ് വിളിക്കും, നിങ്ങൾ ഇന്നിങ്ങ് പോരെ കേട്ടോ എന്റെ ബ്ലൗസിന്റെ ഹൂക് ഇടണം എന്റെ ചെരുപ്പൂരണം എന്നൊക്കെ പറയും. ഞാൻ കവിതയോട് പറഞ്ഞിട്ടുണ്ട്, വൈഫ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്, ഇവിടെ ചെയ്യുന്ന ഓരോ സീനിനും എനിക്ക് അവിടെ പണികിട്ടി കൊണ്ടിരിക്കുവാണെന്നും. പിന്നെ അവൾക്ക് എന്നെ അറിയാവുന്നത് കൊണ്ട് ലൈഫ് നന്നായിട്ട് പോകുന്നു',എന്നും പ്രിൻസ് പറഞ്ഞു.
'അത്രയധികം പണിയെടുക്കണം'; കണ്ണൂർ സ്ക്വാഡിന് രണ്ടാം ഭാഗമോ ? സംവിധായകൻ പറയുന്നു
സീരിയലിലെ സ്ഥിര നായക സങ്കൽപങ്ങളെ എല്ലാം പൊളിച്ചുകൊണ്ടാണ് പ്രിൻസ് അനുരാഗം ഗാനം പോലെയിൽ നായകനായി എത്തിയത്. തടി ഒറിജിനൽ ആണല്ലേയെന്ന ചോദ്യമാണ് എല്ലാവരും നേരിൽ കാണുമ്പോൾ ചോദിക്കുന്നതെന്നും പ്രിൻസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..