റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ലിയ പ്രൊമോഷനോ ഹൈപ്പോ ഒന്നുമില്ലാതെ എത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി നായകനാകുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ കണ്ണൂർ സ്ക്വാഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും വേണ്ടത്ര പ്രൊമോഷനുകൾ ഇല്ലായിരുന്നു. ഒടുവിൽ സെപ്റ്റംബർ 28ന് ചിത്രം തിയറ്ററിൽ എത്തിയപ്പോൾ സൂപ്പർ ഹിറ്റ്. മമ്മൂട്ടിയുടെ കരിയറിൽ എടുത്തുകാട്ടാവുന്ന മറ്റൊരു പൊലീസ് വേഷമായി 'ജോർജ് മാർട്ടിന്‍'. ഒപ്പം റോബി വർ​ഗീസ് രാജ് എന്ന സംവിധായകനെ കൂടി മലയാളത്തിന് ലഭിക്കുകയും ചെയ്തു. 

കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത് മുതൽ സോഷ്യൽ മീഡിയയിലും ആരാധകരും ചോദിച്ചൊരു കാര്യമുണ്ട്. സിനിമയ്ക്കൊരു രണ്ടാം ഭാ​ഗം ഉണ്ടാകുമോ. ഒടുവിൽ ഇക്കാര്യത്തിന് മറുപടിയുമായി സംവിധായകൻ റോബി തന്നെ എത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

"കണ്ണൂർ സ്ക്വാഡിന്റെ നൂറ് ശതമാനം നമ്മൾ ഇതിനോടകം കൊടുത്തു കഴിഞ്ഞു. മമ്മൂട്ടി സാറിനെ അടക്കം മാക്സിമം ഉപയോ​ഗിച്ചു കഴിഞ്ഞു. ഇനിയൊരു രണ്ടാം ഭാ​ഗം എന്ന് പറയുന്നത് അത്രയധികം അതിൽ പണിയെടുക്കണം. അല്ലാണ്ട് നമുക്കതിൽ കയറാൻ പറ്റില്ല. ഇപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കാൻ പറ്റില്ല. കണ്ണൂർ സ്ക്വാഡിന്റെ പുറകിൽ നമ്മൾ ഒത്തിരി ഇരുന്ന് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് രണ്ടാം ഭാ​ഗം വരുമ്പോൾ ഒത്തിരി ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ എക്സപ്റ്റേഷൻ വളരെ വലുതായിരിക്കും. ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് ഈ സിനിമ ഇറക്കിയത്. ഒരു ഹൈപ്പും ഇല്ലാണ്ട് വന്ന പടം. എനിക്ക് അങ്ങനെ തന്നെ വേണ്ടമെന്ന് നിർബന്ധം ഉണ്ടായിരുന്നു. ആൾക്കാർക്ക് കുറച്ചെങ്കിലും സർപ്രൈസുകൾ കൊടുക്കണമെന്ന് ഉണ്ടായിരുന്നു", എന്നാണ് റോബി വർഗീസ് പറയുന്നത്. 

വിജയ് ആരാധകർക്ക് വീണ്ടും നിരാശ; 'ലിയോ' ട്രെയിലറിനും തിരിച്ചടി, അമ്പരന്ന് ഫാൻസ് !

അതേസമയം, റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ്. കേരളത്തിൽ നിന്നുമാത്രം ഇതുവരെ 20 കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ആ​ഗോളതലത്തിൽ 40 കോടിയും ചിത്രം പിന്നിട്ടു എന്നും വിവരമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..