UrulakkUpperi Series : 'സാമീ.. മന്തിര സാമീ..' കിടിലൻ സ്റ്റെപ്പുമായി അർജുൻ, 'ഉരുളയ്ക്കുപ്പേരി ലൊക്കേഷൻ വീഡിയോ

Published : Jan 06, 2022, 10:58 AM IST
UrulakkUpperi Series : 'സാമീ.. മന്തിര സാമീ..' കിടിലൻ സ്റ്റെപ്പുമായി അർജുൻ, 'ഉരുളയ്ക്കുപ്പേരി ലൊക്കേഷൻ വീഡിയോ

Synopsis

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ്  അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. 

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ്  അർജുൻ സോമശേഖറും (Arjun Somasekhar)സൗഭാഗ്യ വെങ്കിടേഷും (Saubhagya Venkatesh). സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്‍റെ പിന്മാറ്റം. 

തുടർന്ന് പരമ്പരകളിലൊന്നും അഭിനയിക്കാതിരുന്ന അർജുൻ അടുത്തിടെയാണ് പുതിയ വേഷത്തിൽ പുതിയ പരമ്പരയിൽ എത്തിയത്. അമൃത ടിവിയിലെ ഉരുളയ്ക്കുപ്പേരി എന്ന പരമ്പരയിലാണ് അർജുൻ എത്തിയത്. 54-ാം എപ്പിസോഡ് മുതലായിരുന്നു ശിവനും സീരിയലിന്‍റെ ഭാ​ഗമായത്.  ശ്രീലത നമ്പൂതിരി അടക്കമുള്ള നിരവധി താരങ്ങൾ  അഭിനയിക്കുന്ന പരമ്പരയാണ് ഉരുളയ്ക്ക് ഉപ്പേരി. 

ഇപ്പോഴിതാ ഉരുളയ്ക്ക് ഉപ്പേരി ലൊക്കേഷനിൽ നിന്നുള്ള കിടിലൻ ഡാൻസ് കോമ്പോ വീഡിയോ ആണ് അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സാമി മന്തിര സാമീ... എന്ന പുഷ്പയിലെ ഗാനത്തിനാണ് അർജുനും സഹപ്രവർത്തകയായ സൌമ്യ ആനന്ദും ചുവടുവച്ച്. രശ്മിക മന്ദാനയുടെ ഏറെ വൈറലായ സ്റ്റെപ്പാണ് ഇരുവരും അനുകരിക്കുന്നത്. അടുത്തിടെ സുദർശനെയ കയ്യിലെടുത്തും അർജുൻ ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. 

വലിയ ആരാധകരുള്ള താരമാണ് അർജുൻ. അടുത്തിടെയാണ് അർജുനും സൗഭാഗ്യക്കും കുഞ്ഞു പിറന്നത്. കുഞ്ഞിന് സുദർശന എന്നാണ് ഇരുവരും ചേർന്ന് നൽകിയ പേര്.അടുത്തിടെ കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങൾ ഇരവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത